അവള്‍ക്ക് നല്‍കിയ ആ വാഗ്ദാനം പാലിക്കാനാണ് ഞാന്‍ ഇവിടെ എത്തിയത് തുറന്ന് പറഞ്ഞ് നടി രേവതി

 

മലയാളത്തിന്റെ പ്രിയ താരമാണ് രേവതി താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയ മികവില്‍ നിറഞ്ഞു നിന്ന നായികയാണ് അവര്‍ എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.താരത്തിനൊപ്പം താരപുത്രിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.ക യാക്കിങ് ആസ്വദിച്ച് രേവതിയും മകള്‍ മഹിയും കൊച്ചിയില്‍ എത്തിയിരുന്നു കേരള മുസിരിസ് പ്രോജക്ടും വാട്ടര്‍ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷും ഒരുമിച്ച് സംഘടിപ്പിച്ച് കേരള മുസിരിസ് പാഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. രേവതി നല്ലൊരു കയാക്കിങ് താരവും സെയിലറുമാണ്.

കൊടുങ്ങല്ലൂര്‍ മുതല്‍ ബോള്‍ഗാട്ടിവരെ 40 കിലോമീറ്റര്‍ ആണ് രേവതിയും സംഘവും കയാക്കിങ് ചെയ്തത്. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടാമെന്ന് രേവതി മകള്‍ക്ക് വാക്കു നല്‍കിയിരുന്നു. ഈ വാഗ്ദാനം പാലിക്കാനാണ് രേവതി ഇവിടെ എത്തിയത്. ആദ്യമായി കയാക്കിങ് ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു കുഞ്ഞു മഹിയും

കേരളത്തിനകത്തും പുറത്തും നിന്നുമായി 75 പേരാണ് ഇത്തവണ മുസിരിസ് പാഡില്‍ പങ്കെടുത്തത്. ഇതില്‍ പങ്കെടുത്തത്. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിച്ചെന്നും വരും വര്‍ഷങ്ങളിലും കയാക്കിങ്ങില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രേവതി പറഞ്ഞു.ഇരുവരുടെയും വിശേഷങ്ങളാണ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.

Share
Leave a Comment