മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കുകയും അഭിനയത്തിലും സംവിധാനത്തിലും കഴിവുതെളിയിക്കുകയും ചെയ്ത താരമാണ് സൂപ്പര്‍ താരം പൃഥ്വിരാജ്. മലയാളത്തിന് പുറമെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.താരത്തിന്റെ അണിയറപ്രവര്ത്തനത്തില് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ കുടുംബ വിശേഷങ്ങളാണ്. താരം സംവിധാന കുപ്പായം അണിഞ്ഞപ്പോഴും നിര്‍മ്മാതാവായി മാറിയപ്പോഴും പൃഥിരാജിന് എല്ലാ പിന്തുണയും നല്‍കിയത് സുപ്രിയ മേനോനാണ് തന്റെയും പൃഥ്വിയുടെയും മകള്‍ ആലിയുടെയും വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലെങ്കിലും സുപ്രിയ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. മകളോടും ഭാര്യ സുപ്രിയയോടും ഉളള ഇഷ്ടം പല അഭിമുഖങ്ങളിലും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ ജീവിതത്തില്‍ ഏറ്റവുമധികം ടെന്‍ഷനടിച്ച സമയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം തന്റെ ആദ്യ സിനിമ സംവിധാനത്തിലോ അഭിനയിക്കുമ്പോഴോ ഒന്നുമല്ല താന്‍ അത്രയധികം ടെന്‍ഷന്‍ അടിച്ചതെന്ന് താരം പറയുന്നു.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ച 48 മണിക്കൂറിനെ പറ്റി തുറന്നു പറഞ്ഞിരിക്കയാണ് താരം. മകള്‍ ആലി എന്ന അലംകൃതയുടെ ജനനസമയത്താണ് താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചതെന്ന് പൃഥ്വി പറയുന്നു. എഫ് എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. കുറച്ച് കോംപ്ലിക്കേഷന്‍സ് ഉണ്ടായിരുന്നു. ആ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നു പോയതെന്നറിയില്ല. പെട്ടെന്ന് സങ്കടം വരുന്ന ഒരു പ്രകൃതക്കാരനാണ് താനെന്നും പൃഥ്വി കൂട്ടിച്ചേര്‍ക്കുന്നു താരത്തിന്റെ ഈ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments