വേറിട്ട നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോ. ഈ ആഴ്ച സീനിയർ സിറ്റീസൺസിന് വേണ്ടിയാണ് മൽസരം മാറ്റി വച്ചിരിക്കുന്നത്. അപ്പൂപ്പനും അമ്മൂമ്മമാരും ആയിട്ടുള്ള മൽസരാർഥികൾ വാശിയോടെ ഹോട്ട് സീറ്റിനായി പോരാടുന്നത് കൗതുകമാണ്. അക്കൂട്ടത്തിൽ വിജയിച്ച് ഹോട്ട് സീറ്റിലെത്തിയവരുടെ മോഹങ്ങളും ആവശ്യങ്ങളും കൗതുകവും സ്നേഹവും നിറയ്ക്കുകയാണ്. അക്കൂട്ടത്തിൽ സുരേഷ്ഗോപിയുടെ ഹൃദയത്തിൽ ഇടം നേടിയ മൽസരാർഥിയാണ് പി. ശ്രീധരൻ.
മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ ലഭിച്ച ശേഷം എന്തുചെയ്യാനാണ് പദ്ധതി എന്ന ചോദ്യത്തിന് ശ്രീധരൻ നൽകിയ മറുപടി ഇങ്ങനെ. ‘എനിക്ക് ഒരു ശ്രുതിപ്പെട്ടി വാങ്ങണം. കുട്ടികൾക്ക് പാട്ടുപഠിക്കാൻ. എനിക്കോ ശ്രുതിയില്ല..’ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഈ ചെറിയ സ്വപനത്തിന് വേദിയിൽ വച്ചു തന്നെ നടത്തിയിരിക്കുകയാണ് സുരേഷ്ഗോപി.
ആധുനിക രീതിയിലുള്ള ഒരു ശ്രുതിപ്പെട്ടി വേദിയിൽ വച്ച് സുരേഷ്ഗോപി സമ്മാനിച്ചു. ഇനി ഭാര്യ രാധികയുടെ വകയായി ഒരു തംബുരു ഉടൻ വീട്ടിലെത്തുമെന്നും ശ്രീധരന് അദ്ദേഹം ഉറപ്പ് നൽകി.
Post Your Comments