
മലയാള സിനിമയില്‍ വേരിട്ട അഭിനയത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് മണിക്കുട്ടന്.ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ വളരെ ഭംഗിയോടെ അവതരിപ്പിക്കുകയും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്ത താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ആരാധകന് എഴുതിയ കുറിപ്പിന് നടന് മണിക്കുട്ടന് നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വര്‍ഷം മലയാള സിനിമകളില്‍ കണ്ട വേറിട്ട ഒരു മുഖത്തിനുടമയെപ്പറ്റിയായിരുന്നു മിര്‍സയുടെ കുറിപ്പ്. ‘തൃശൂര്‍ പൂരം’ ചിത്രത്തില്‍ തനി ഗുണ്ടയുടെ കെട്ടിലും മട്ടിലും എത്തി ഫൈറ്റ് സീനുകളില്‍ നൂറു ശതമാനം പ്രതിബദ്ധത കാട്ടിയ മണിക്കുട്ടന് സത്യത്തില്‍ ഒരു ഗുണ്ടയാണോ എന്നായിരുന്നു ആരാധകന്റെ സംശയം.
ഈ കുറിപ്പിന് താരം നല്കിയ മറുപടി ഇങ്ങനെ സത്യമായിട്ടും ഞാനൊരു ഗുണ്ടയല്ല ചേട്ടാ’ എന്നാണ് കുറിപ്പിന് മണിക്കുട്ടന് നല്കിയ മറുപടി. യാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.സത്യമായിട്ടും ഞാനൊരു ഗുണ്ടയല്ല ചേട്ടാ. കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും കടന്നുപോയ എല്ലാ അനുഭവങ്ങളെയും പ്രാര്‍ത്ഥനയുടെയും 100% ആത്മാര്‍ത്ഥതയോടു കൂടിയും മാത്രമേ സമീപിച്ചിട്ടുള്ളു.ഓരോ കഥാപാത്രത്തിനു വേണ്ടിയും നമ്മള് ഇടുന്ന പരിശ്രമത്തിനു ലഭിക്കുന്ന പ്രതിഫലമായി ഈ പോസ്റ്റിനെ കാണുന്നു. ഒരിക്കല്‍ കൂടി എടുത്തു പറയട്ടേ ഞാന്‍ ഒരു ഗുണ്ടയല്ല. മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മണിക്കുട്ടന് താരത്തിന്റെ സത്യസന്ധമായ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments