GeneralLatest NewsMollywood

വെയിലത്ത് അവൾ കുത്തിയിരുന്നു; മഞ്ജുവിനെകാണാന്‍ വാശിയോടു നാലുവയസുകാരി

രാവിലെ എത്തിയ കുട്ടികൾക്കൊപ്പം സെൽഫിയൊക്കെ എടുത്താണ് മഞ്ജു പോയതെന്നും അറിഞ്ഞതോടെ ശ്രവൻന്തിക സങ്കടത്തിലായി

പുതിയ് അ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി നിഷില്‍ എത്തിയ മഞ്ജുവിനെകാണാന്‍ നാലുവയസുകാരിയുടെ വാശി. തിരുവനന്തപുറം നിഷിന്റെ മുന്നിൽ ”ഞാൻ മഞ്ജു ചേച്ചിയെ കണ്ടിട്ടേ വരുന്നുള്ളൂ” എന്ന വാശിയിൽ ഇരുന്ന നാലുവയസ്സുകാരി ശ്രവൻന്തികയാണ് ഇപ്പള്‍ താരം.. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും നിര്‍മിക്കുന്ന ‘ചതുര്‍മുഖം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നാടകീയ സംഭവങ്ങള്‍. ശ്രവൻന്തികയുടെ അമ്മ ഗാർഗി പ്രമുഖ മാധ്യമത്തോട് സംഭവത്തെക്കുറിച്ച് പങ്കുവച്ചു.

ജൻമനാ കേൾവിക്കുറവുണ്ടായിരുന്ന ശ്രവൻന്തികയുടെ പഠനവും ചികിൽസയുമെല്ലാം നിഷിലാണ്. ഓപ്പറേഷന് ശേഷം നന്നായി കേൾക്കാം ശ്രവൻന്തികയ്ക്ക്. നൃത്തം പഠിക്കുന്ന ഈ നാല് വയസ്സുകാരി മഞ്ജുവിന്റെ വലിയ ആരാധികയാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി മഞ്ജു വാരിയർ നിഷിൽ വന്നിട്ടുണ്ടെന്ന അറിഞ്ഞ ശ്രവൻന്തിക നിഷില്‍ വന്നപ്പോഴേക്കും ഷൂട്ടിങ് തുടങ്ങിയതിന്റെ തിരിക്കില്‍ ആയിരുന്നു മഞ്ജു. രാവിലെ എത്തിയ കുട്ടികൾക്കൊപ്പം സെൽഫിയൊക്കെ എടുത്താണ് മഞ്ജു പോയതെന്നും അറിഞ്ഞതോടെ ശ്രവൻന്തിക സങ്കടത്തിലായി അതിനെക്കുറിച്ച് ശ്രവൻന്തികയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ..

”അവൾ ആകെ സങ്കടത്തിലായി. പിന്നെ വരാമെന്ന് പറഞ്ഞിട്ട് കേട്ടില്ല. ആ വെയിലത്ത് അവൾ കുത്തിയിരുന്നു. കുറേ നേരമായിട്ടും ഒരു മാറ്റവുമില്ല. അവിടെ തന്നെ
വാശിയിൽ ഇരിക്കുകയാണ്. കണ്ടിട്ട് പോകാം അമ്മേ.. ഇപ്പോൾ വരും എന്നാണ് അവൾ പറഞ്ഞത്.. ഇത് സിനിമയിലെ അണിയറക്കാരായ കുറച്ച് പേർ ശ്രദ്ധിച്ചിരുന്നു. അവർ വന്ന് കാര്യം ചോദിച്ചപ്പോൾ മഞ്ജു ചേച്ചിയെ കാണണം എന്നും ഫോട്ടോ എടുക്കണമെന്നും അവരോട് പറഞ്ഞു. അവർ അവളെ അകത്തേക്ക് കൊണ്ടുപോയി ചേച്ചിയെ കാണിച്ചുകൊടുത്തു.

വാശിക്കാരിയായ അവളെ ചേച്ചിക്ക് ഒരുപാട് ഇഷ്ടമായി എന്നു പറഞ്ഞുവെന്ന് അവൾ പറഞ്ഞു. വലിയ സന്തോഷത്തിലാണ് അവൾ. മഞ്ജു ചേച്ചിക്കൊപ്പമുള്ള ചിത്രം എല്ലാവർക്കും അയച്ചുകൊടുത്തു. എന്നെയും ചിലപ്പോൾ സിനിമയിൽ അഭിനയിക്കാൻ വിളിക്കും അമ്മേ എന്നാണ് അവളുടെ വാക്കുകൾ. .’ അമ്മ പറഞ്ഞു.

രഞ്ജീത് കമല ശങ്കര്‍, വി. സലീല്‍ എന്നിവർ ചേര്‍ന്നു സംവിധാനം ‘ചതുര്‍മുഖം’ എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

(കടപ്പാട് : മനോരമ)

shortlink

Related Articles

Post Your Comments


Back to top button