
ഒരു മറവത്തൂര്‍ കനവ് എന്ന തന്റെ ആദ്യ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ലാല്‍ ജോസ്. തികച്ചും യാദൃച്ഛികമായാണ് മമ്മൂട്ടി ആ ചിത്രത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരികുമാര്‍ സാറിന്റെ ഉദ്യാനപാലകനിലും ഞാനായിരുന്നു അസോസിയേറ്റ് ഡയറക്ടര്‍. ശ്രീനിവാസനുമായി നീ എന്തോ ചുറ്റിക്കളി നടത്തുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് ഒരു ദിവസം മമ്മൂക്ക എന്നോട് ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്നും ഒരു നല്ല കഥ കിട്ടിയാല്‍ അതിലെ നായകന് ആരുടെ ഛായയായിരിക്കുമെന്ന് മനസ്സിലാക്കി അയാളോട് പോയി ഡേറ്റ് ചോദിക്കാനാണ് തീരുമാനമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിന്റെ നായകന് എന്റെ ഛായയാണെങ്കില്‍ ഞാന്‍ ഡേറ്റ് തരാമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ വേണ്ട എനിക്ക് പണി അറിയാമോ എന്ന് ബോദ്ധ്യം വന്നിട്ടില്ല അത് അറിഞ്ഞ ശേഷം അങ്ങോട്ട് വരാമെന്ന് ഞാനും പറഞ്ഞു. ആദ്യ സിനിമയ്ക്കേ നിനക്ക് ഡേറ്റുള്ളുവെന്ന് മമ്മൂക്കയും പറഞ്ഞു ലാല്‍ ജോസ് വ്യക്തമാക്കി.
അവസാനം മമ്മൂട്ടിയുടെ ആഗ്രഹം പോലെ തന്നെ നടന്നെന്നും അങ്ങനെയായിരുന്നു മറവത്തൂര്‍ കനവിന്റെ പിറവിയെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments