കുഞ്ചാക്കോ ബോബൻ എന്ന ആക്ടർ മലയാള സിനിമയുടെ പുതു വഴിയിലേക്ക് മാറി സഞ്ചരിക്കുകയാണ്. ആടും, ആൻമരിയയും പോലെയുള്ള തമാശ ചിത്രങ്ങളെടുത്ത് പ്രേക്ഷകരെ രസിപ്പിച്ച മിഥുൻ മാനുവൽ തോമസ് ‘അഞ്ചാം പാതിര’ എന്ന ത്രില്ലർ സിനിമയുമായി എത്തുമ്പോൾ അതിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്. മലയാള സിനിമയിലെ ആദ്യ ക്രിമിനോളജിസ്റ്റ് കഥാപാത്രം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടാൻ ഒരുങ്ങുകയാണ്. മിഥുൻ മാനുവൽ തോമസ് തന്നോട് കഥ പറയാൻ വരുമ്പോൾ ആട് പോലെ ഒരു തമാശ ചിത്രമായിരിക്കും എന്നാണ് താൻ കരുതിയതെന്നും പക്ഷേ അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ കഥ പറഞ്ഞു തീർന്നപ്പോൾ ശരിക്കും അതിശയിച്ച് പോയെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഏത് കൊറിയൻ ചിത്രം അടിച്ചു മാറ്റിയതാണെന്ന് താൻ തമാശയോടെ മിഥുനോട് ചോദിച്ചെന്നും കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്നു,
‘മിഥുന്‍ കഥ പറയാന്‍ വന്നപ്പോള്‍ ആട്, ആന്‍മരിയ പോലെ ഒരു സിനിമയാണ് പ്രതീക്ഷിച്ചത്. നമ്മള്‍ മലയാളികള്‍ക്ക് ഒരു കുഴപ്പമുണ്ടല്ലോ സ്വയം ബുദ്ധി ജീവി ചമയും. ഞാനും അങ്ങനെയൊക്കെയാണ് കഥ കേള്‍ക്കാന്‍ മിഥുന് മുന്‍പില്‍ ഇരുന്നത്. പക്ഷെ ഇടയ്ക്ക് വച്ച് ഞാന്‍ കഥയുടെ ഇടത്തോട് സഞ്ചരിച്ചപ്പോള്‍ മിഥുന്‍ വലത്തോട്ടാണ് പോയത്. അപ്പോള്‍ എനിക്ക് തോന്നി ഇത് സംഗതി കൊള്ളാലോ കൈ കൊടുക്കാമെന്നു. കഥ കേട്ട ശേഷം ഞാന്‍ മിഥുനോട് തമാശയായി ചോദിച്ചത്, ‘ഇത് ഏതു കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചു മാറ്റിയതാണ് എന്നായിരുന്നു’.
Post Your Comments