ലാൽ ജോസ് ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽപ്പെട്ടവയാണ്. വിദ്യാ സാഗറുമായി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ള ലാൽ ജോസ് ബിജിബാൽ എന്ന മ്യൂസിക് ഡയറക്ടറുമായി വർക്ക് ചെയ്ത നിമിഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്
.ഖത്തർ ഗവൺമെന്റിനു വേണ്ടി ചെയ്ത ഒരു ഡോക്യുമെൻററിയുടെ ഭാഗമായാണ് ബിജി ബാലുമായി ആദ്യമായി ഒന്നിച്ചത് .ബിജിബാൽ അന്ന് പുതുമുഖമായിരുന്നു. എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ ബിജി ബാലിനെ പരിചയപ്പെടുന്നത് .അന്ന് ആ ഡോക്യുമെന്ററി ചെയ്തപ്പോൾ തന്നെ ബിജി ബാലിന് ഒരു സിനിമ കൊടുക്കണമെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ഞാൻ നൽകിയ സിനിമയാണ് ‘അറബിക്കഥ’. ആ സിനിമയിലെ ഹിറ്റ് ഗാനമായ ‘ചോര വീണ മണ്ണിലെ’ എന്ന ഹിറ്റ് വിപ്ലവ ഗാനം ശ്രീനിയേട്ടൻ കേൾക്കുന്നത് ദുബായിൽ വെച്ചാണ്. പാട്ട് കേട്ട ശേഷം ശ്രീനിയേട്ടന് പറഞ്ഞത് ‘നീ ഇത് പോലെയുള്ള അദ്ഭുത പ്രതിഭകളെ എവിടുന്ന് തപ്പി കൊണ്ട് വരുന്നെടാ’ എന്നായിരുന്നു. ആ സിനിമയിലെ ഓരോ ഗാനങ്ങളും അത്ര ഹൃദ്യമാണ്. ബിജിബാല്‍ മാജിക് ആണ് അതിനു പിന്നില്‍. ‘തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍’ എന്ന ഗാനം പ്രവാസികളുടെ ദേശീയ ഗാനമായി ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ലാല്‍ ജോസ് ചിത്രം ‘അറബിക്കഥ’ 2007-ലാണ് പുറത്തിറങ്ങിയത്. ക്യൂബ മുകുന്ദന് എന്ന കഥാപാത്രത്തെ ശ്രീനിവാസന് അവിസ്മരണീയമാക്കിയിരുന്നു.
Post Your Comments