CinemaGeneralLatest NewsMollywoodNEWS

വീണയുടെ തുറന്ന് പറച്ചിലിൽ ഭർത്താവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ ; ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം പ്രേക്ഷകർ

തന്റെ അമ്മയെ രക്ഷിക്കാനായി സ്വന്തം ശരീരം വരെ വിറ്റാലോ എന്ന് ഒരു നിമിഷം ചിന്തിച്ച കാര്യങ്ങളാണ് വീണ വാചാല ആയത്

മിനി സ്ക്രീനിലും ബിഗ് സ്‌ക്രീനിലും നിറസാന്നിധ്യം ആയ നടിയാണ് വീണ നായർ. ഇത്തവണത്തെ ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ബിഗ് ബോസിൽ താരം പങ്ക് വച്ച ഹൃദയ സ്പർശിയായ തുറന്നുപറച്ചിലാണ് ഇപ്പോൾ ബിഗ് ബോസ് പ്രേമികൾ ചർച്ച ചെയ്യുന്നത്.

തന്റെ അമ്മയെ രക്ഷിക്കാനായി സ്വന്തം ശരീരം വരെ വിറ്റാലോ എന്ന് ഒരു നിമിഷം ചിന്തിച്ച കാര്യങ്ങളാണ് വീണ വാചാല ആയത്. അതേസമയം ഈ വിഷയങ്ങൾ ഒന്നും തന്റെ ഭർത്താവിന് അറിയില്ല, അദ്ദേഹത്തിന്റെ അമ്മയ്ക്ക് മാത്രമാണ് അറിയാവുന്നതെന്നും കഴിഞ്ഞ ദിവസം താരം ഈ ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു. വിവരങ്ങൾ എല്ലാം പറഞ്ഞ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് വീണ വേദി വിട്ടത്. പിന്നീട് ഇത്ര കാലം എല്ലാം മറച്ചുവച്ചതിനു ഭർത്താവിനോട് മാപ്പും താരം നേടിയിരുന്നു.

ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യ ഓൺലൈന് നൽകിയ അഭിമുഖത്തിൽ താരത്തിന്റെ ഭർത്താവും, ആർ ജെ യുമായ അമാൻ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

” അവൾ പറഞ്ഞത് സത്യമാണ്, അവൾ അനുഭവിച്ച കാര്യങ്ങൾ ഇത്ര ആഴത്തിൽ എനിക്ക് അറിയില്ലായിരുന്നു. എന്നോടുള്ള അഗാധമായ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് അവൾ അത് എന്നിൽ നിന്നും മറച്ചുവയ്ക്കാനുള്ള തീരുമാനം എടുത്തത്. പക്ഷെ അവൾ ആ സമയത്ത് ഏത് അവസ്ഥയിൽ ആകും ഉണ്ടാവുക എന്നതിനെ പറ്റി എനിക്ക് അറിയാമായിരുന്നു. അവസാനം അവൾ ഇപ്പോഴെങ്കിലും എല്ലാം തുറന്ന് പറഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. മാത്രമല്ല ഈ കുറ്റസമ്മതം അവളെ കൂടുതൽ സ്ട്രോങ്ങ് ആക്കി മാറ്റുകയെ ഉള്ളൂ എന്നും എന്ന് അറിയാം” അമാൻ വ്യക്തമാക്കി.

എന്നാൽ വീണയുടെ തുറന്നു പറച്ചിൽ പല രീതിയിലാണ് സോഷ്യൽ മീഡിയ വിശകലനം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു ഇത്ര വർഷം ആയിട്ടും ഭർത്താവിനോട് ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ ആ ബന്ധത്തിന് എന്ത് അർഥം ആണ് ഉള്ളത്, എന്ത് പ്രഹസനമാണ് സജീ, ഇതേ കഥ മുൻപും പുള്ളിക്കാരി വിസ്തരിച്ചിട്ടുണ്ട്. നേരത്തെ തയ്യാറെടുത്ത് വന്നതാണ്,ബിഗ് ബോസ് പറഞ്ഞിരുന്നു ഇതിൽ നിന്നും ആണ് ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കാമെന്ന് അത് കേട്ട് ഒള്ള കാര്യം പറയാതെ ചളമാക്കി കയ്യിൽ തന്നു എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്.

അതേ സമയം വീണ ആത്മാർത്ഥമായി തന്നെ പറഞ്ഞതാണ്,അല്ലെങ്കിൽ അവർ ഒരിക്കലും ഇത്രയും ഇമോഷണൽ ആകില്ലെന്നും ഒരു വിഭാഗം പ്രേക്ഷകർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button