മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടികളിലൊന്നായി മാറിയ ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 17 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി മികച്ച രീതിയില്‍ മുന്നേറുകയാണ്. പരിപാടിയിലെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. രാജിനി ചാണ്ടിയുടെ നേതൃത്വത്തിലാണ് ആദ്യവാരത്തില്‍ ടീമംഗങ്ങള്‍ മുന്നേറുന്നത്. പതിവില്‍ നിന്നും മാറി സോഷ്യല്‍ മീഡിയയിലെ താരങ്ങളും ഇത്തവണ ബിഗ് ഹൗസിലേക്ക് എത്തിയിട്ടുണ്ട്. ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആര്യയും ഇതവണ ബിഗ് ബോസില്‍ എത്തിയിട്ടുണ്ട് താരത്തെ വലിയ ആവോശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.എന്നാല്‍ താരമിപ്പോള്‍മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിച്ചിരിക്കുകയാണ് .ആരാദ്യം പാടുമെന്ന പരിപാടിയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്കെത്തിയത്. . മകളായ റോയയുടെ സമ്മതപ്രകാരമായാണ് താനെത്തിയതെന്നും താരം പറഞ്ഞിരുന്നു. അതിനിടയില്‍ സഹമത്സരാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെ താരം പൊട്ടിക്കരഞ്ഞത്. അച്ഛന്റേയും ചേട്ടന്റേയും വിയോഗത്തെക്കുറിച്ചായിരുന്നു ആര്യ വികാരഭരിതയായത്.
വീണ, രജത് കുമാര്‍, തെസ്നി ഖാന്‍, ആര്‍ജെ രഘു, ആര്യ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് സംസാരിക്കുന്നതിനിടയിലാണ് ആര്യ സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുമായി ചേര്‍ത്ത് വെച്ചായിരുന്നു ആര്യ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സഹോദരന്‍ മരിച്ചത്. ഒരു വര്‍ഷമായിട്ടേയുള്ളൂ. വലിക്കില്ല, കുടിക്കില്ല ഒന്നുമില്ല, ഒരു ചീത്ത സ്വഭാവം പോലുമില്ലാത്തയാളാണ്. നോണ്‍വെജ് പോലും അധികം കഴിക്കാത്തയാളാണ്. 42 ആയിരുന്നു. ഭയങ്കര കെയര്‍ഫുളായിട്ട് ജീവിച്ചോണ്ടിരുന്ന മനുഷ്യനാണ്. കണ്ണുനിറഞ്ഞും വാക്കുകള്‍ ഇടറിയുമായിരുന്നു ആര്യ സംസാരിച്ചത്. അരികിലിരുന്ന വീണ ആര്യയെ ചേര്‍ത്തുപിടിച്ചിരുന്നുആശ്വസിപ്പിച്ചു
ഇതിനിടയിലാണ് രജത് കുമാര്‍ അടുത്തെത്തി ആ കണ്ണീര്‍ തുടച്ചത്. അമ്മ മരിച്ചിട്ട് ആറുമാസമായതേയുള്ളൂവെന്നും അമ്മയ്ക്ക് വേണ്ടിയുള്ള ജീവിതമായിരുന്നു തന്റേതെന്നും രജത് കുമാര്‍ പറഞ്ഞിരുന്നു. ഒരുപാട് കരഞ്ഞ് മനസ്സ് എംപ്റ്റിയാക്കി വെച്ചാണ് ഇങ്ങോട്ടേക്ക് വന്നത്. എല്ലാവരുടേയും അവസ്ഥ ഇതൊക്കെ തന്നെയാണെന്നായിരുന്നു ആര്യയും പറഞ്ഞു . ലിവര്‍സിറോസിസായിരുന്നു അദ്ദേഹത്തിനെന്നും താരം പറഞ്ഞു. അതിനിടെഅമ്മയുടെ കണ്ണുനീര് കണ്ട് വളര്‍ന്നയാളാണ് താനെന്നും ഒരു പെണ്‍കുട്ടിയെപ്പോലും കരയാന്‍ താന്‍ അനുവദിക്കില്ലെന്നും ആണ്‍കുട്ടികള്‍ കരയുന്നതിനോടും താല്‍പര്യമില്ല. ജീവിതത്തില്‍ ഒരുപാട് കരഞ്ഞോണ്ടിരുന്നയാളാണ് താനെന്നും രജത്കുമാര്‍ പറഞ്ഞു. വികാരഭരിതമായിരുന്നു ബിഗ്‌ബോസ് .താരങ്ങളുടെ വിശേഷങ്ങളും സര്‍പ്രൈസുകളുമായി മുന്നേറുകയാണ് ആരാധകരുടെ പ്രിയ പരിപാടി.
Post Your Comments