ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് ആര്യ. അച്ഛന്റെ മരണവും വിവാഹ മോചനവുമെല്ലാം കടന്നു വന്ന വേദനകളില്‍ നിന്നും താരം ബിഗ് ബോസ് ഹൌസിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഓരോ വ്യക്തികളുടെയും ജീവിതം അവരുടെ ശീലമെല്ലാം പങ്കുവച്ച വേളയില്‍ പ്രിയ സോദരന്റെ വിയോഗത്തെക്കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ആര്യ പങ്കുവച്ചു
”കഴിഞ്ഞ വര്‍ഷമാണ് സഹോദരന്‍ മരിച്ചത്. ഒരു വര്‍ഷമായിട്ടേയുള്ളൂ. വലിക്കില്ല, കുടിക്കില്ല ഒന്നുമില്ല, ഒരു ചീത്ത സ്വഭാവം പോലുമില്ലാത്തയാളാണ്. നോണ്‍വെജ് പോലും അധികം കഴിക്കാത്തയാളാണ്. 42 ആയിരുന്നു. ഭയങ്കര കെയര്‍ഫുളായിട്ട് ജീവിച്ചോണ്ടിരുന്ന മനുഷ്യനാണ്.” കണ്ണുനിറഞ്ഞും വാക്കുകള്‍ ഇടറിയുമായിരുന്നു ആര്യ സംസാരിച്ചത്. അരികിലിരുന്ന വീണ ആര്യയെ ചേര്‍ത്തുപിടിച്ചിരുന്നു.
Post Your Comments