മാസ് സിനിമകളും ഓഫ് ബീറ്റ് സിനിമകളും തനിക്ക് ഒരു പോലെ പ്രിയമാണെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ് .പുലിമുരുകനും ഈ മ യൗവും ഒരേ സമയം തിയേറ്ററിൽ ഉണ്ടെങ്കിൽ താൻ എന്ന ഈ മ യൗ ചിത്രം തെരഞ്ഞെടുക്കുമെന്നാണ് റെഡ് കാർപ്പറ്റി ന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് വ്യക്തമാക്കിയത് .
ലിജോ തന്റെ അടുത്ത സുഹൃത്തായതു കൊണ്ട് പുലിമുരുകന് മുൻപേ ആ സിനിമ കാണാൻ ശ്രമിക്കുമെന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. പുലിമുരുകന് ലൂസിഫര്‍ പോലെയുള്ള പ്രോജക്റ്റ് മലയാള സിനിമയുടെ ഇന്റസ്ട്രി വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും പൃഥ്വിരാജ് പറയുന്നു. അടുത്തിടെ തിയേറ്ററിൽ പോയി കണ്ട ചിത്രം വാർ ആണെന്നും ബോംബൈയിൽ ആയിരുന്നു ചിത്രം കണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു .
മാസ് മസാല സിനിമകളും ഓഫ് ബീറ്റ് സിനിമകളും എനിക്ക് ഒരു പോലെ ഇഷ്ടമാണ് .അടുത്തിടെ തിയേറ്ററിൽ പോയി കണ്ട സിനിമ വാർ ആയിരുന്നു .തിരക്കൊഴിഞ്ഞ സമയത്തായിരുന്നു ചിത്രം കണ്ടത് .എന്റെ പിറന്നാൾ ദിനത്തിൽ സുപ്രിയയുമായാണ് സിനിമയ്ക്ക് പോയത് .ഇടവേള ആയപ്പോൾ തിയേറ്ററുകാർ കേക്കുമായി വന്നു വിഷ് ചെയ്തു .കേരളത്തിൽ അവസാനം തിയേറ്ററിൽ കണ്ടത് ലൂസിഫറാണ് .റിലീസ് ചിത്രങ്ങളൊക്കെ വീട്ടിലെ ഹോം തിയേറ്ററിൽ തന്നെ കാണാറുണ്ട്
Post Your Comments