മലയാള ടെലിവിഷന്‍ രംഗത്ത് ബിഗ് ബോസ് ചര്‍ച്ചയാകുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ആദ്യ ദിവസം അതിമനോഹരമായി ഏറെ സന്തോഷത്തോടെയായിരുന്നു കടന്നു പോയതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വികാരഭരിതയാകുന്ന വീണ നായരെയാണ്. ബിഗ് ബോസ് നല്‍കിയ ഒരു ടാസ്ക്കാണ് താരത്തിന്റേയും മറ്റ് അംഗങ്ങളുടേയും കണ്ണില്‍ ഈറന്‍ അണിയിപ്പിച്ചത്.
മത്സരാര്‍ഥികളുടെ ജീവിത അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് ഭര്‍ത്താവിനു പോലും അറിയാത്ത ഒരു രഹസ്യം വീണ നായര്‍ വെളിപ്പെടുത്തിയത്. അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതും പ്രമോ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആകാംക്ഷയോടെ വീഡിയോ ഏറ്റെടുത്ത ആരാധര്‍ ഷോയ്ക്കായി കാത്തിരിക്കുകയാണ്
Post Your Comments