സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചിട്ടും സുരേഷ് ഗോപിയുടെ ഡയലോഗുകളെല്ലാം സൂപ്പര്‍ഹിറ്റാണ്. സിനിമയും ടെലിവിഷന്‍ ഷോയും രാഷ്ട്രീയരംഗത്തും ഉപയോഗിക്കുന്ന എല്ലാ ഡയലോഗും ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അതിന്റെ സന്തോഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
താന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം മുതല്‍ അങ്ങനെയാണെന്നും ഇന്നും അതിന് മാറ്റമില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.
‘ഇരുപതാം നൂറ്റാണ്ടിലെ ശേഖരന് കുട്ടി എന്ന പേര് ഇപ്പോഴും പ്രശസ്തമാണ്. അതുപോലെ കമ്മീഷണറിലെ ഓര്‍മയുണ്ടോ ഈ മുഖം എന്ന സംഭാഷണവും. അതുപോലെ ഐ എന്ന സിനിമയിലെ അതുക്കും മേലേയും പ്രശസ്തമായി. അതുപോലെ തന്നെയാണ് തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന വാചകവും. വളരെ സന്തോഷം നല്കുന്ന കാര്യമാണിത്.’ സുരേഷ് ഗോപി പറഞ്ഞു.
ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ഡയലോഗ്. തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. ‘തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശ്ശൂര്‍ എനിക്ക് വേണം’ എന്ന് അദ്ദേഹം പറഞ്ഞത് ട്രോളുകളായും പ്രതിഷേധ ശബ്ദങ്ങളായും ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ശോഭനയ്ക്കൊപ്പമാണ് സുരേഷ് ഗോപി എത്തുന്നത്.
Post Your Comments