മലയാളത്തില്‍ അഭിനയ മികവുകൊണ്ടും സംവിധാന മികവുകൊണ്ടും ആരാധകരുടെ പ്രിയതാരമാണ് പൃഥ്വിരാജ.് ഒരുകാലത്ത് താരത്തിന്റെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് പല വിവാദങ്ങളും സംസാരങ്ങളും ഉണ്ടായിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും വൃത്തിയായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജ് ആണെന്ന് ഒരു പൊതു സംസാരമുണ്ട്. തീര്‍ച്ചയായും വിദേശത്തൊക്കെ പോയി പഠിച്ചതുകൊണ്ട് പശ്ചാത്യ ഭാഷയില്‍ പൃഥ്വിയ്ക്ക് നല്ല അറിവാണ്. എന്നാല്‍ തനിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം തീരെ കുറവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ് തന്റെ യോഗ്യത എന്ന് പൃഥ്വി തുറന്നുപറഞ്ഞു .താന്‍ പഠിക്കാന്‍ മിടുക്കനായിരുന്നില്ല. എന്നാല്‍ മോശവും ആയിരുന്നില്ല. എല്ലാ പരീക്ഷയിലും ജയിച്ചിട്ടുണ്ട്. ബോയിസ് സ്‌കൂളിലാണ് പഠിച്ചത്. ടീച്ചേഴ്സിന്റെ പെറ്റ് ഒന്നുമായിരുന്നില്ല- പൃഥ്വിരാജ് പറഞ്ഞു.
സ്‌കൂള്‍ പഠന കാലത്ത് കാണിച്ച ഏറ്റവും വലിയ തല്ലുകൊള്ളിത്തരം എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാന്‍ പോയതാണെന്നായിരുന്നു താരപുത്രന്റെ മറുപടി. പ്ലസ് ടു കഴിഞ്ഞ ശേഷം ഡിഗ്രിക്കൊന്നും പോയില്ല. രണ്ട് വര്‍ഷം ആസ്ട്രേലിയയില്‍ പോയി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠിച്ചു. അക്കാഡമിക്ക് അറിവിനെക്കാള്‍ ഞാന്‍ അറിഞ്ഞതും പഠിച്ചതും കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചതുമൊക്കെ സിനിമയാണ്. ആസ്ട്രേലിയയില്‍ പോയി പഠിച്ച ആ രണ്ട് വര്‍ഷം കൂടെ സിനിമയ്ക്ക് വേണ്ടി ചെലവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാള സിനാമാലോകത്ത് ഒഴിച്ചുകുടാനാവാത്ത താരമാണ് പൃഥ്വി.താരത്തിന്റെ അഭിനയ മികവിലും നിര്‍മ്മാണത്തിലും ഇറങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
Post Your Comments