GeneralLatest NewsTV Shows

പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു; വിവാഹത്തെക്കുറിച്ച് മീര

ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളര്‍മാര്‍ കളിയാക്കി കൊല്ലുന്നയാളാണ് താന്‍. നേരില്‍ കാണുമ്ബോഴും മേക്കപ്പിലായിരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു വിഷ്ണുവിന്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് മീര അനില്‍. നര്‍ത്തകിയായി തിളങ്ങുന്ന മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബിസ്സിനസ്കാരനായ വിഷ്ണുവാണ് വരന്‍.

മല്ലപ്പള്ളിക്കാരനാണ് വിഷ്ണു. മാട്രിമോണിയല്‍ വഴിയാണ് ഈ ആലോചന വന്നത്. വിഷ്ണു ആദ്യമായി കണ്ട പെണ്ണ് താനായിരുന്നുവെന്നും തന്നെ ആദ്യമായി കാണാനെത്തിയ ആളും വിഷ്ണുവായിരുന്നുവെന്നും മീര വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. ”ജാതകപ്പൊരുത്തവും ഉത്തമമായിരുന്നു. വിവാഹത്തിന് മുമ്ബ് ചെറുക്കനോട് സംസാരിക്കണമെന്ന കാര്യത്തെക്കുറിച്ച്‌ മാത്രമേ താന്‍ പറഞ്ഞിരുന്നുള്ളൂ. നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണം ആളെന്ന് താന്‍ ആഗ്രഹിച്ചിരുന്നു”.

പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അധികം മേക്കപ്പ് ഉപയോഗിക്കാത്ത ആളെയായിരുന്നു വിഷ്ണു നോക്കിയിരുന്നത്. ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളര്‍മാര്‍ കളിയാക്കി കൊല്ലുന്നയാളാണ് താന്‍. നേരില്‍ കാണുമ്ബോഴും മേക്കപ്പിലായിരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു വിഷ്ണുവിന്. എന്നാല്‍ വളരെ സിംപിളായാണ് താന്‍ ചെന്നത്. അതോടെ വിഷ്ണു അതിശയിച്ച്‌ പോയെന്നും മീര പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button