മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. താരത്തിന്റെ സഹോദരനും നടനും നിർമാതാവുമായ മധു വാരിയർ സംവിധാന രംഗത്തേക്കും കടക്കുകയാണ്. ബിജു മേനോനും മഞ്ജു വാരിയരുമാണ് മധുവിന്റെ ആദ്യ ചിത്രത്തിൽ നായികാനായകൻമാർ. ചേട്ടന്റെ സിനിമയെക്കുറിച്ചും അതില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പങ്കുവച്ചു.
വര്‍ഷങ്ങളായി ഈ സിനിമയുടെ പിന്നാലെയാണ് ചേട്ടന്‍. മധു ജോലി ഉപേക്ഷിച്ചതും സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്നും മഞ്ജു പറയുന്നു. അത്രയും ഇഷ്ടവും പാഷനുമാണ് സിനിമയോട് അദ്ദേഹത്തിനുള്ളത്. സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ താന്‍ നേരിട്ട് കണ്ടുവെന്നും താരം തുറന്നു പറഞ്ഞു. അവസാനഘട്ടത്തിലാണ് പല പ്രൊജക്ടുകളും ചേട്ടന് നഷ്ടമാവുന്നത്. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു
ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
Post Your Comments