CinemaLatest NewsMollywoodNEWS

സഹോദരന്റ സിനിമയില്‍ നായികയായി എത്തും ;വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

എങ്ങുമെത്താതെ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്!

 

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോള്‍ തമിഴിലും ചുവടുവെച്ചിരിക്കുകയാണ് .ധനുഷിന്റെ നായികയായാണ് താരം സിനിമയില്‍ എത്തുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ഇപ്പോള്‍ കരിയറില്‍ ഇതാദ്യമായി നിര്‍മ്മാണത്തിലും പങ്കാളിയാവുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം .

അതേസമയം മഞ്ജു വാര്യരുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്. മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരും ഇതിനകം തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. അഭിനേതാവായുള്ള വരവ് വേണ്ടത്ര ശ്രദ്ധ നേടാതെപോവുകയായിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹം താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രാധാന വേഷത്തിലെത്തുന്നത്. ചേട്ടന്റെ സിനിമാജീവിതത്തെക്കുറിച്ചും സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് തന്നെ വിളിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയായിരുന്നു മധു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. അഭിനേതാവിന് പുറമെ നിര്‍മ്മാണത്തിലും മധു വാര്യര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളി കൂടിയായിരുന്നു അദ്ദേഹം.

മനസ്സിലെ വലിയ മോഹങ്ങളിലൊന്നായ സംവിധാനം സാക്ഷാത്ക്കരിക്കാന്‍ പോവുന്നതിനെക്കുറിച്ച് അടുത്തിടെയായിരുന്നു മധു വാര്യര്‍ വ്യക്തമാക്കിയത് അനിയത്തിക്കും വേഷം നല്‍കുന്നുണ്ട് ചേട്ടന്‍. കുട്ടിക്കാലത്ത് ചേട്ടനെയും ഡാന്‍സ് പഠിക്കാനായി ചേര്‍ത്തിരുന്നുവെന്നും അന്ന് ഉഴപ്പുകയായിരുന്നുവെന്നും പിന്നീട് താന്‍ അതേറ്റെടുക്കുകയായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സഹോദരിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് മധു വാര്യര്‍ നല്‍കുന്നത്.

വര്‍ഷങ്ങളായി ഈ സിനിമയുടെ പിന്നാലെയാണ് ചേട്ടനെന്നും ജോലി ഉപേക്ഷിച്ചതും സിനിമയ്ക്ക് വേണ്ടിയായിരുന്നു. അത്രയും ഇഷ്ടവും പാഷനുമാണ് സിനിമയോട് അദ്ദേഹത്തിനുള്ളത്. സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ താന്‍ നേരിട്ട് കണ്ടുവെന്നും താരം പറയുന്നു. അവസാനഘട്ടത്തിലാണ് പല പ്രൊജക്ടുകളും ചേട്ടന് നഷ്ടമാവുന്നത്. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.നന്നായി ചെയ്യാന്‍ കഴിയട്ടെ

ഇപ്പോള്‍ എല്ലാം ഒത്തുവന്നിരിക്കുകയാണ്. അതിന്റെ സന്തോഷമുണ്ട്. ചേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. ബിജു ചേട്ടനോടൊക്കെ കഥ പറഞ്ഞതിന് ശേഷമാണ് തന്നോട് ഈ സിനിമയെക്കുറിച്ച് പറയുന്നത്. പല ഘട്ടങ്ങളും കഴിഞ്ഞതിന് ശേഷമാണ് താന്‍ കഥ കേള്‍ക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ചേട്ടന്റെയും അനിയത്തിയുടെയും ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button