CinemaGeneralLatest NewsMollywoodNEWS

50- ന്റയെ നിറവിൽ ലക്ഷ്മി ഗോപാലസ്വാമി ; താരത്തിന് പിറന്നാളാശംസകൾ നേർന്ന് ആരാധകരും   സുഹൃത്തുകളും

മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച ലക്ഷ്മി മോഹന്‍ലാല്‍, ബിജു മേനോന്‍, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവരുടെ നായികയായും തിളങ്ങിയിരുന്നു.

മമ്മൂട്ടി -ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളിയല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകര്‍ നെഞ്ചേറ്റി സ്വീകരിക്കുകയായിരുന്നു ഈ നായികയെ. അഭിനേത്രി എന്നതിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. നൃത്തപരിപാടികളുടെ വിധികര്‍ത്താവായും താരമെത്തിയിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ തന്റയെ 50ാമത്തെ പിറന്നാളാഘോഷിക്കുകയാണ് നടി. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച ലക്ഷ്മി മോഹന്‍ലാല്‍, ബിജു മേനോന്‍, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവരുടെ നായികയായും തിളങ്ങിയിരുന്നു. സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ താരത്തോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ആരാധകർ ചോദിച്ചിരുന്നു. ഒപ്പം മലയാളത്തിലെ പ്രമുഖ നടനെ താരം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇത്തവണത്തെ പിറന്നാളിനിടയിലും പലരും ചോദിക്കുന്നത് ഇതേക്കുറിച്ചാണ്. എന്നാണ് വിവാഹമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button