CinemaLatest NewsMollywoodNEWS

എന്നെ ആരും തേപ്പുകാരിയെന്ന് വിളിക്കണ്ട; വെളിപ്പെടുത്തലുമായി നടി ശ്രുതി രാമ ചന്ദ്രന്‍

മലയാള സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നായികയാണ് ശ്രുതി രാമചന്ദ്രന്‍. താരം പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് വെള്ളിനക്ഷത്രത്തിനോട് പങ്കുവെക്കുകയായിരുന്നു. ഇതില്‍ തന്റെ ആദ്യ ചിത്രത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഫ്രാന്‍സിസ് തനിക്ക് തന്ന സര്‍പ്രൈസ് ഗിഫ്റ്റാണ് അന്വേഷണത്തിന്റെ സ്‌ക്രിപ്റ്റ്. താന്‍ ശെരിക്കും ഞെട്ടി ഒരു സൂചനപോലും തന്നിട്ടില്ലായിരുന്നു. ജീവിതത്തിലെ ബെസ്‌ററ് ഗിഫ്റ്റും അതായിരുന്നു’ ശ്രുതി രാമചന്ദ്രന്‍ അഭിമുഖത്തില്‍ പറയുന്നു. പിറന്നാള്‍ സമ്മാനമായി ശ്രുതിക്ക് ഫ്രാന്‍സിസില്‍ നിന്ന് ലഭിച്ച ആ സ്‌ക്രിപ്റ്റാണ് ഈ പുതുവര്‍ഷത്തില്‍ റിലീസിന് എത്തുന്നത്. ശ്രുതി സൂപ്പര്‍ എക്‌സൈറ്റഡാണ്. ഭര്‍ത്താവിന്റെ ആദ്യ സിനിമയില്‍ തന്നെ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. പ്രശോഭ് വിജയന്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം അന്വേഷണം ശ്രുതിക്ക് ഒരു കുടുംബ ചിത്രം പോലെയാണ്. സിനിമയുടെ ആദ്യ ചര്‍ച്ച മുതല്‍ റിലീസിന് ഒരുങ്ങുന്നത് വരെ ശ്രുതി അന്വേഷണത്തിന്റെ കൂടെയാണ്.

താരം പറയുന്നത് ഇങ്ങനെ:- ” ഞങ്ങളുടെ രണ്ടുപേരുടെയും സിനിമ ജീവിതത്തില്‍ വലിയൊരു പങ്കുള്ള നടനാണ് ജയസൂര്യ. അദ്ദേഹം ഞങ്ങളുടെ ഫാമിലി പോലെ തന്നെയാണ്. ജയേട്ടനാണ് ഫ്രാന്‍സിസിനോട് ചോദിച്ചത് ‘ ഒരു സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തൂടെയെന്ന് ‘ അങ്ങനെയാണ് ഫ്രാന്‍സിസ് ആ കാര്യം വളരെ സീരിയസായി ചിന്തിച്ചു തുടങ്ങിയതെന്നും ഇവിടെവരെ എത്തിയത് എന്നും താരം പറഞ്ഞു. ദുല്‍ഖറിന്റെ ‘ ഞാന്‍ ‘ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. സിനിമയോട് വലിയ ഇഷ്ടം ഒന്നുമില്ലായിരുന്നുവെന്നും. ജയേട്ടന്‍ തന്നെയാണ് എന്നെ പ്രേതത്തിലേക്ക് വിളിക്കുന്നത്. സത്യം പറഞ്ഞാല്‍ പ്രേതത്തിന് ശേഷമാണ് ഞാന്‍ സിനിമയെ സീരിയസായി കണ്ടു തുടങ്ങിയത്. സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇനി സിനിമ മതിയെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു. അതേസമയം ഞാന്‍ തേപ്പുകാരിയല്ലെന്നും സണ്‍ഡേ ഹോളിഡേ ഇറങ്ങിയപ്പോള്‍ എല്ലാവരും എന്നെ തേപ്പുകാരിയെന്ന് വിളിച്ചു. സത്യം പറഞ്ഞാല്‍ അന്നൊരുപാട് വിഷമിച്ചിട്ടുണ്ടെന്നും ട്രോളന്മാരെല്ലാം ആ തേപ്പുകാരിയെ ആഘോഷിച്ചിട്ടുണ്ട്. പിന്നെ ഇപ്പോള്‍ എനിക്ക് മനസിലായി ആ കഥാപാത്രത്തെ എല്ലാവരും ഉള്‍ക്കൊണ്ടതു കൊണ്ടാണല്ലോ എന്നെ തേപ്പ് കാരി എന്ന് വിളിച്ചത്. അത് നടി എന്ന രീതിയില്‍ എന്റെ വിജയമല്ലേ പിന്നെന്തിന് ഞാന്‍ വിഷമിക്കുന്നു പക്ഷെ എന്നെ തേപ്പുകാരിയെന്ന് ആരും വിളിക്കണ്ട എന്നും താരം വെളളിനക്ഷത്രത്തിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button