
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ദിലീപ് ഒരു ഇടവേളയ്ക്കുശേഷം താരം സഹോദരനൊപ്പം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്.ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധായകനാകുന്നുവെന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ഇരുവരും ഒരുക്കുന്ന ചിത്രത്തിന്റെ പേര് തട്ടാശ്ശേരി കൂട്ടം എന്നാണ്. ചിത്രത്തിന്റെ പൂജ നേരത്തെ തന്നെ എറണാകുളത്ത് നടന്നിരുന്നു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകനായി എത്തുന്നത്.
മലയാളത്തില്‍ നേരത്തെ സൂപ്പര്‍ ഹിറ്റുകളായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ എല്ലാം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് തന്നെയാണ് നിര്‍മിച്ചിരുന്നത്. ജിതിന്‍ സ്റ്റാന്‍സിലാവോസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തില്‍ ശരത് ചന്ദ്രന്‍ ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.എഡിറ്റിംഗ് വി സാജന്‍. മലര്‍വാടി കൂട്ടം പോലെ പ്രേക്ഷകറുടെ ഇഷ്ടം ഏറ്റുവാങ്ങുന്ന ചിത്രമാകും ഇതെന്ന് ഉറപ്പാണ് മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി നായകനായി എത്തി ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഇത്. പുതിയ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
Post Your Comments