ഇതിന്റെ പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് തുറന്നടിച്ച് നടി അനുശ്രീ

മലയാളത്തിന്റെ പ്രിയതാരമാണ് നടി അനുശ്രീ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരത്തിന്റെ സിനിമകള്‍ ഏല്ലാം തന്നെ ഹിറ്റുകളായിരുന്നു. താരത്തിന്റെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയായി എത്തിയതിന് അനുശ്രീ കേട്ട വിമര്‍ശനങ്ങള്‍ കുറച്ചെന്നുമല്ല. സംഭവത്തിന്റെ പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് താരം അന്നേ വ്യക്തമാക്കിയിരുന്നെങ്കിലും വിമര്‍ശകര്‍ക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല. അനുശ്രീ ബി.ജെ.പിയില്‍ ചേര്‍ന്നെന്നുവരെയുള്ള ആരോപണങ്ങള്‍ ഉണ്ടായി. ആരാധകരെ നിരാശരാക്കിയെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചത്. അതരം സംഭവങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍ അതേസമയം അത്തരം വിമര്‍ശനങ്ങളെയും പ്രചരണങ്ങളെയും താന്‍ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് അനുശ്രീ. കേരളകൗമുദി നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.

പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അര്‍ത്ഥത്തില്‍ വളച്ചൊടിക്കപ്പെടുമ്പോാള്‍ സങ്കടം വരാറുണ്ടായിരുന്നു. അതെല്ലാം ആദ്യത്തെ കുറച്ചു നാളുകളില്‍ മാത്രമാണ്. ഏതു പ്രശ്നമായാലും ആദ്യമായി നേരിടുമ്പോഴാണല്ലോ നമ്മളെ ഭയങ്കരമായി ഉലയ്ക്കുക. വീണ്ടും അങ്ങനെയൊരു വിവാദമുണ്ടാകുമ്പോള്‍ നേരിടാന്‍ പഠിച്ചിട്ടുണ്ടാകും. കുറച്ചുപേരെയെങ്കിലും അറിയുന്നവരെ എന്തെങ്കിലും പറയുമ്പോഴാണല്ലോ ആളുകള്‍ക്ക് സന്തോഷം തോന്നുക. ഞാനതിന് വിശദീകരണം കൊടുത്തിരുന്നു. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. ബാക്കി എന്താണെങ്കിലും അവര്‍ പറഞ്ഞോട്ടെ എന്ന് വിചാരിക്കും’
എന്നും താരം പറഞ്ഞു.

Share
Leave a Comment