
യുവ സംവിധായകന് വിവേക് ആര്യന് അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഏതാനും നാളുകളായി എറണാംകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിവേക് . തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
2019 ല്‍ പുറത്തിറങ്ങിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക് ആര്യന്. കഴിഞ്ഞ ഡിസംബര്‍ 22നാണ് വിവേക് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടന വിവേകിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അറിയിച്ചു.
Post Your Comments