സിനിമയില്‍ സൂപ്പര്‍ താരമായ ശേഷം സ്ഥലങ്ങള്‍ വാങ്ങിയിടുക എന്നത് അഭിനേതാക്കളുടെ മറ്റൊരു ബിസിനസ് സ്റ്റൈലാണ്. എന്നാല്‍ ചില സ്ഥലങ്ങള്‍ ചില നടന്മാരുടെ പേരിലാണെന്ന് പൊതുവേ ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട് അങ്ങനെയൊരു തെറ്റിധാരണയുടെ കഥ പറയുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.
‘തിരുവനന്തപുരം വെഞ്ഞാറമൂട് സ്ഥിതി ചെയ്യുന്ന ഒരു വിധം സ്ഥലങ്ങളൊക്കെ എന്റെ പേരിലാണെന്ന് ജനങ്ങള്‍ക്ക് പൊതുവേ ഒരു തെറ്റിധാരണയുണ്ട്. അതില്‍ ഒരു സത്യവുമില്ല. വെഞ്ഞാറമൂട് ജംഗ്ഷന്‍ എത്തുന്നതിനു മുന്‍പ് ഒരു ഹമ്പ് ഉണ്ട്. ഹമ്പ് എത്തുന്നതിനു മുന്‍പ് വണ്ടി സ്ലോ ആകും. അപ്പോള്‍ ആളുകളുടെ ശ്രദ്ധ ഇടത്തെ സൈഡിലേക്ക് പോകും. കാരണം അവിടെ വലിയ ഒരു വീടുണ്ട്. ‘വൈപ്പുകള്‍’ എന്നാണ് അതിന്റെ പേര്. അത് എന്റെ പേരിലാണ് നാട്ടുകാര്‍ എല്ലാം കൂടി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നാട്ടുകാര്‍ എന്ന് പറഞ്ഞാല്‍ വെഞ്ഞാറമൂട്കാരല്ല. ഈ ബസില്‍ യാത്ര ചെയ്യുന്നവര്‍ ആണ് ഏറെയും അങ്ങനെ പറയുന്നത്. സിനിമയിലുള്ളവര്‍ പോലും അങ്ങനെ കരുതിയിരിക്കുന്നവരുണ്ട്. ‘സുരാജേ ഇത്രയും വലിയ വീട് വെച്ചിട്ട് പാലുകാച്ച് വിളിച്ചില്ല’ എന്നാണ് അവരുടെ പരാതി. അവരോടെല്ലാം ഞാന്‍ പറയാറുണ്ട്. ‘എനിക്ക് അവിടെ അങ്ങനെയൊരു വീടില്ല. എനിക്ക് എറണാകുളത്ത് ഒരു ഫ്ലാറ്റെയുള്ളൂ എന്ന്’. ഒടുവില്‍ ‘വൈപ്പുകള്‍’ എന്ന വീട് കാണാന്‍ ഞാന്‍ പോയി. ഏതായാലും എനിക്ക് നാട്ടുകാര്‍ നല്‍കിയ വീടാണല്ലോ. അങ്ങനെ അവിടെ പോയപ്പോള്‍ ബസില്‍ ഇരുന്നു ആളുകള്‍ അവിടെ എന്നെ കണ്ടതോടെ അവര്‍ അത് എന്റെതാണെന്ന് ഉറപ്പിച്ചു’. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇത്തരമൊരു രസകരമായ അനുഭവം പങ്കുവെച്ചത്.
Post Your Comments