സീരിയൽ അഭിനയരംഗത്തേക്ക് ഇനിയില്ല, ലൈഫ് ഒന്നുമില്ലാതായി പോവുകയാണ് ; വെളിപ്പെടുത്തലുമായി വാനമ്പാടിയിലെ പദ്‌മിനി

ഫ്യൂച്ചറിലെ കാര്യം പറയുവാണെങ്കിൽ കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞിട്ട്, ഒന്നു സെറ്റായിട്ട് എനിക്കൊരു നല്ല ഡാൻസ് സ്‌കൂൾ സ്‌റ്റാർട്ട് ചെയ്യണം.

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടി സുചിത്ര നായർ. ആയിരം എപ്പിസോഡുകൾ പിന്നിടുന്ന വാനമ്പാടിയിലെ പദ്‌മിനി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെയാണ് സുചിത്ര അവതതരിപ്പിക്കുന്നത്. സീരിയൽ താരം എന്നതിലപ്പുറം മികച്ചൊരു നർത്തകി കൂടിയാണ് താരം. ഡോക്‌ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്നും ഇനി സീരിയൽ അഭിനയരംഗത്തേക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു. ലൈഫ് ഒന്നുമില്ലാതായി പോകുവാണെന്നും സീരിയലിൽ ഇനി താൻ കോൺസൻട്രേറ്റ് ചെയ്യില്ലെന്നും താരം പറയുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഈ കാര്യം പറയുന്നത്.

ഫ്യൂച്ചറിലെ കാര്യം പറയുവാണെങ്കിൽ കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞിട്ട്, ഒന്നു സെറ്റായിട്ട് എനിക്കൊരു നല്ല ഡാൻസ് സ്‌കൂൾ സ്‌റ്റാർട്ട് ചെയ്യണം. ഇൻസ്‌റ്റിറ്റ്യൂട്ട് പോലെ. അഭിനയത്തിന്റെ കാര്യം പറഞ്ഞാൽ സീരിയലിൽ വലുതായിട്ട് കോൺസൻട്രേറ്റ് ചെയ്യുന്നില്ല. ജീവിതം വല്ലാണ്ടാവുകയാണ്. നമ്മുടെ ലൈഫൊക്കെ ഒന്നുമില്ലാതാവുകയാണ്. സിനിമകൾ നല്ലത് ഏതെങ്കിലും വരുവാണെങ്കിൽ സെലക്‌ടീവ് ആയിട്ട് ചെയ്യാം സുചിത്ര പറഞ്ഞു.

Share
Leave a Comment