GeneralLatest NewsMollywood

അഡ്വാന്‍സ് തുക തിരികെ നല്‍കി ഇറങ്ങിപ്പോയാലോ എന്നുവരെ ചിന്തിച്ചു: സൈജു കുറുപ്പ്

പയ്യന്നൂര്‍ സ്ലാങ്ങിലാണ് ഡയലോഗുകള്‍ പറയേണ്ടതെന്ന് എനിക്കറിയുമായിരുന്നില്ല. അക്കാര്യം സംവിധായകന്‍ രതീഷ് എന്നോടു പറഞ്ഞതായി ഓര്‍ക്കുന്നില്ല

പ്രേക്ഷക പ്രീതിയാര്‍ജിക്കുന്ന കഥാപാത്രങ്ങളിലൂടെ, മലയാള സിനിമയില്‍ സ്വഭാവ നടനായി തിളങ്ങുകയാണ് സൈജു കുറുപ്പ്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നന്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഈ ചിത്രത്തിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

പ്രസന്നന്‍ എന്ന കഥാപാത്രം ചെയ്യുമ്ബോള്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച്‌ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൈജു പങ്കുവച്ചു. ‘പയ്യന്നൂര്‍ സ്ലാങ്ങിലാണ് ഡയലോഗുകള്‍ പറയേണ്ടതെന്ന് എനിക്കറിയുമായിരുന്നില്ല. അക്കാര്യം സംവിധായകന്‍ രതീഷ് എന്നോടു പറഞ്ഞതായി ഓര്‍ക്കുന്നില്ല. ഷൂട്ടിനായി കണ്ണൂരെത്തിയപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഏതൊക്കെ രംഗങ്ങളാണ് അടുത്ത ദിവസം എടുക്കുന്നതെന്ന് അറിയാന്‍ അസോസിയേറ്റിനെ വിളിച്ചപ്പോള്‍ സ്‌ക്രിപ്റ്റിലുള്ള സംഭാഷണങ്ങള്‍ പയ്യന്നൂര്‍ സ്ലാങ്ങില്‍ പറയണമെന്നു അറിയിച്ചു. അതോടെ എനിക്ക് ടെന്‍ഷനായി’.- സൈജു പറയുന്നു.

‘ഞാന്‍ നേരെ ചീഫ് അസോസിയേറ്റ് സുധീഷ് ഗോപിനാഥനെ വിളിച്ചു. ഒന്നും പറ്റിയില്ലെങ്കില്‍ അഡ്വാന്‍സ് തുക തിരികെ കൊടുത്ത് തിരിച്ചു പോരാം എന്നായിരുന്നു ഞാന്‍ കരുതിയത്. സുധീഷിനെ വിളിച്ച്‌, അറയ്ക്കല്‍ അബുവിന്റെ ഡയലോഗ് പ്രയോഗിച്ചു- ‘എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല സുധീഷേ’! പക്ഷേ, സുധീഷ് എന്നെ വിട്ടില്ല. എന്നെക്കൊണ്ടു കഴിയുമെന്നു ആവര്‍ത്തിച്ചു. ആദ്യ രംഗം മുതല്‍അവസാനത്തെ രംഗത്തിന് കട്ട് പറയുന്നതു വരെ അത്രയും ടെന്‍ഷന്‍ അടിച്ചാണ് ഞാന്‍ അഭിനയിച്ചത്. രാത്രി കിടക്കുമ്ബോള്‍ അടുത്ത ദിവസം എങ്ങനെ ചെയ്യും എന്നു ആലോചിച്ച്‌ ടെന്‍ഷനടിക്കാറുണ്ടായിരുന്നു’. – സൈജു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button