
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും പ്രണയത്തിലായതും തുടര്‍ന്നുണ്ടായ നിമിഷങ്ങളുമെല്ലാം ആരാധകർ വലിയ ആഘോഷമാക്കിയിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
തുടര്‍ന്ന് പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. സിനിമാത്തിരക്കുകളില്‍ നിന്നുംമാറി ഇരുവരും വിദേശ യാത്രകള്‍ക്കായും സമയം കണ്ടെത്താറുണ്ട്. വിഘ്നേഷ് ശിവനൊപ്പമുളള പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നയന്‍താര ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.
അടുത്തിടെ നടന്നൊരു പുരസ്കാര ചടങ്ങില്‍ കാമുകനെക്കുറിച്ച് നയന്‍താര പറഞ്ഞ കാര്യങ്ങളാണ് ഇപ്പാൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തമിഴ് താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്ത സീ ഫിലിം അവാര്‍ഡ്സ് വേദിയില്‍ വെച്ചായിരുന്നു കാമുകനെക്കുറിച്ച് നടി മനസുതുറന്നത്.
താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും എന്റെ മുഖത്ത് നിങ്ങള്‍ക്കത് കാണാനാവുമെന്ന് കരുതുന്നതായും നടി പറഞ്ഞു. ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. മനസിനും കുടുംബത്തിനും ഇപ്പോള്‍ സമാധാനമുണ്ട്. ആ സമാധാനം നിങ്ങള്‍ക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യായാകാം, ഭര്‍ത്താവാകാം. ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങള്‍ അയാളുടെ സ്വപ്നങ്ങളായി കണ്ട് അതിന് വേണ്ട പിന്തുണ നല്കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമുളള കാര്യമാണ്. അതാണ് എന്റെ സന്തോഷവും. പേരെടുത്തു പറയാതെ വിഘ്നേഷിനെക്കുറിച്ച് നയന്‍താര പറഞ്ഞു.
Post Your Comments