സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് മലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസര്‍. വളരെ രസകരവും വ്യത്യസ്തവുമായി ഒരുക്കിയ ‘മറിയം വന്ന് വിളക്കൂതി’യുടെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. നടന് സിജു വിത്സന് കേന്ദ്ര കഥാപാത്രമായെത്തുന്ന ഈ ചിത്രം ഒരുക്കുന്നത് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളിയാണ്
“കിളി പോകുന്ന ഐറ്റം, കട്ട വെയ്റ്റിംഗ്”, “നോളന് വേവ് ലെഗ്ത്”, “മൊത്തം വെറൈറ്റി ആണെന്ന് തോന്നുന്നു. ഫുള്‍ ഒരു സസ്പെന്‍സ്” എന്നിങ്ങനെ നിരവധി കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്.
ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രത്തില്‍ ശബരീഷ് വര്‍മ്മ, സിജു വിത്സണ്, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ മാസം 31ന് ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments