GeneralLatest NewsMollywoodNEWS

ജെഎൻയു എന്നത് രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു ; മുഖംമൂടി ആക്രമണത്തെ അപലപിച്ച് മഞ്ജു വാരിയർ

ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നും മഞ്ജു വാരിയർ പറയുന്നു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) നടന്ന മുഖംമൂടി ആക്രമണത്തെ അപലപിച്ച് നടി മഞ്ജു വാരിയർ. ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നും മഞ്ജു വാരിയർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഈ കാര്യം പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം………………………………..

ജെഎൻയുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും.

അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button