ഗാനഗന്ധര്വ്വന് യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ വേളയില്‍ അദ്ദേഹത്തോടൊപ്പമുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍. പലപ്പോഴും സമൂഹത്തിന് മുന്നില്‍ മുന്കോപക്കാരനായോ അഹങ്കാരിയായോ സൃഷ്ടിക്കപ്പെട്ട യേശുദാസിനെയല്ല തനിക്ക് അറിയാവുന്നതെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമി സ്റ്റാന്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.
അയ്യപ്പസന്നിധിയില്‍ ഹരിവരാസനം നാല് മണിക്കൂര്‍ ലൈവായി പാടിയ അദ്ദേഹം പ്രതിഫലമായി നല്‍കാനിരുന്ന പണം സ്നേഹപൂര്‍വ്വം നിരസിച്ചുവെന്നും ജയകുമാര്‍ പറഞ്ഞു.
‘ചിലരോട് കയര്‍ക്കുകയും മറ്റ് ചിലരോട് കലഹിക്കുകയും എതിര്‍ക്കുകയുമൊക്കെ ചെയ്ത യേശുദാസ് എവിടെ? ഒരു കര്‍പ്പൂര നാളം പോലെ തൊഴുത് സ്വയം സമര്‍പ്പിക്കുന്ന ഈ സംഗീത സാധകനെവിടെ? ഉത്തരം ലളിതമാണ്. സംഗീതത്തിന്റെ അപാരതയ്ക്ക് മുന്നില്‍ ദൈവത്തിന് മുന്നിലെന്ന പോലെ എന്നും വിനീതനാണ് യേശുദാസ് ജയകുമാര്‍ പറയുന്നു.
Post Your Comments