തനിക്ക് അതിന് സാധിച്ചത് ദൈവാനുഗ്രം കൊണ്ടാണ് പുതിയ വിശേഷം പങ്കുവെച്ച് നടി അഞ്ജലി നായര്‍

 

മലയാളത്തിന്റെ പ്രിയതാരമാണ് ജയറാം മലയാളത്തിന് പുറമെ തമിഴിലും വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരമായ അഞ്ജലി നായര്‍കുലേചനയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍ ജയറാം. ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി ഇരുപത് കിലോയോളം ശരീരഭാരം കുറച്ച് തല മൊട്ടയടിച്ചിരിക്കുകയാണ് താരം. നമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംസ്‌കൃതത്തിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അഞ്ജലി നായരാണ് ജയറാമിന്റെ നായികയായിട്ടെത്തുന്നത്. സിനിമയുടെ വിശേഷങ്ങളുമായി ഫേസ്ബുക്കില്‍ അഞ്ലി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

‘പ്രിയ സുഹൃത്ത് വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘നമോ’ എന്ന സംസ്‌കൃത സിനിമയില്‍ ജയറാം ഏട്ടന്റെ നായിക കഥാപാത്രമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. കുചേല വേഷം കൈകാര്യം ചെയ്യുന്ന ജയറാം ഏട്ടന്റെ കൂടെ ഭാര്യ സുശീല ആയിട്ടാണ് സിനിമയില്‍ എത്തുന്നത്.ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രഗല്‍പരായ ആറു ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ രാജസ്ഥാന്‍ സ്വദേശി ബി. ലെനിന്‍ ആണ് സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. തമിഴ്നാട്ടിലെ എസ്. ലോകനാഥനാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്, അനൂപ് ജെ ലോട്ട സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

സംസ്‌കൃത ഭാഷ ആയതിനാല്‍ കുറച്ചു ബുദ്ധിമുട്ട് അനുഭവപെട്ടു എന്നാല്‍ സംസ്‌കൃത ടീച്ചര്‍മാരുടെ സഹായത്താലാണ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണം സംസ്‌കൃത സിനിമയില്‍ നായിക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് ദൈവാനുഗ്രം ആയി കാണുന്നു. വിജീഷ് ഏട്ടന് ഒരുപാട് നന്ദി അറിയിക്കുന്നു’.പുതിയ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകരും.

Share
Leave a Comment