മലയാള സിനിമ ടെക്നോളജിപരമായി വലിയ മുന്നേറ്റങ്ങൾ നടത്തുമ്പോൾ സിനിമയിലെ അഭിനേതാക്കളും സാങ്കേതിക വളർച്ചയ്ക്ക് കരുത്ത് പകർന്ന് മുന്നോട്ട് കുതിക്കുകയാണ്. ഒരു നടനെയോ നടിയെയോ സംബന്ധിച്ച് കഥാപത്രത്തിന്റെ കന്റുന്യൂനിറ്റി ലഭിക്കാത്ത സ്ഥലമാണ് സിനിമ. എന്നാൽ മഞ്ജുവാര്യർ എന്ന നടി അതിനെ പൊളിച്ചെഴുതുന്ന താരമാണെന്ന് തുറന്നു പറയുകയാണ് റോഷൻ ആൻഡ്രൂസ് ഇന്ന് വരെ താൻ ഒരു ആക്ട്രസ്സിലും കണ്ടിട്ടില്ലാത്ത ശീലമാണ് അതെന്ന് കൈരളി ടിവിയുടെ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ സംസാരിക്കവേ റോഷന്‍ വ്യക്തമാക്കുന്നു.
‘മറ്റൊരു നടിയിലും കണ്ടിട്ടില്ലാത്ത പ്രത്യേകത മഞ്ജുവിനുണ്ട് .നേരത്തേ ചെയ്തു കഴിഞ്ഞ സീനിന്റെ തുടർച്ച ചെയ്യുമ്പോൾ അതിന്റെ ഇമോഷനിലേക്ക് കറക്റ്റായി വന്നു വീഴും. മുൻപേ ചെയ്തു പോയ സീനുകൾ മഞ്ജു അത്ര ബൈ ഹാർട്ട് ചെയ്തു വെച്ചിട്ടാണ് അടുത്ത രംഗത്തിന് തയ്യാറാകുന്നത്. അത് ഞാൻ മഞ്ജുവിൽ മാത്രം കണ്ടിട്ടുള്ള പ്രത്യേകതയാണ്. അത് പോലെ എന്റെ സിനിമയിൽ ഡയലോഗ് പറയുമ്പോൾ ഞാൻ പ്രോംറ്റിംഗ് അനുവദിക്കാറില്ല. മഞ്ജു ഫോട്ടോസ്റ്റാറ്റ് പോലെയാണ് നാല് പേജുള്ള ഡയലോഗൊക്കെ കാണാപാഠം പഠിക്കുന്നത്. .എനിക്കൊപ്പം വർക്ക് ചെയ്ത നാല് അഭിനേതാക്കളിലാണ് ഞാൻ അത് ഭയങ്കരമായി കണ്ടിരിക്കുന്നത് മഞ്ജു പിന്നെ ലാലേട്ടൻ ജഗതി ചേട്ടൻ പൃഥ്വിരാജ് എന്നിവരിലാണ്’.
Post Your Comments