GeneralLatest NewsMollywood

വീട്ടില്‍ അറിഞ്ഞിട്ടാണോ സിനിമ കാണാന്‍ പോയത്; യുവാവിനു കിടിലം മറുപടിയുമായി പെണ്‍കുട്ടി

വീട്ടില്‍ അറിഞ്ഞിട്ടാണോ സിനിമ കാണാന്‍ പോയതെന്നായിരുന്നു പെണ്‍കുട്ടിയോടുള്ള ചോദ്യം.

പല ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കമന്റുകള്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്ത തരത്തിലുള്ള ചിത്രമാണ് ഒമര്‍ലുലുവിന്റെ ധമാക്ക എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രചരണം. ഈ സിനിമ കണ്ടവരല്ല ചിത്രത്തിനെതിരെ ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ് നടത്തുന്നതെന്നതാണ് അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം.

ഇപ്പോഴിതാ ധമാക്ക കണ്ട് അഭിപ്രായം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പെണ്‍കുട്ടിയോട് ഒരാള്‍ ചോദിച്ച ചോദ്യവും അവര്‍ അതിന് നല്‍കിയ വായടപ്പിക്കുന്ന മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം.

വീട്ടില്‍ അറിഞ്ഞിട്ടാണോ സിനിമ കാണാന്‍ പോയതെന്നായിരുന്നു പെണ്‍കുട്ടിയോടുള്ള ചോദ്യം. എന്നാല്‍ സിനിമയ്ക്ക് പോകാന്‍ അമ്മയാണ് കാശ് തന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button