ബോളിവുഡിന്റെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഛാപാക് റിലീസിനെത്തുന്നതിന് മുമ്പ് തന്നെ വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്ന ഗുല്‍സാര്‍ ചിത്രം ഒരുക്കുന്നത് . തന്റെ തിരക്കഥ മോഷ്ടിച്ചാണ് ഛപാക് ഒരുക്കിയതെന്ന അവകാശവാദവുമായി എഴുത്തുകാരന് രാകേഷ് ഭാരതിയാണ് രംഗത്തെത്തിയിരിക്കുന്നത്. കോപ്പിറൈറ്റ് ലംഘനത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദീപികക്കും സംവിധായിക മേഘ്ന ഗുല്‍സാറിനെതിരെയും രാകേഷ് മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം മകനുമായി ചേര്‍ന്ന് സിനിമയാക്കാന്‍ താന്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി മെയ് 2015ല്‍ ‘ബ്ലാക്ക് ഡേ’ എന്ന പേരില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും രാകേഷ് പറയുന്നു. ഐശ്വര്യ റായ്, കങ്കണ റണൗട്ട്, എന്നിവരുമായി ഇതിനായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും രാകേഷ് പറയുന്നു. നിലവില്‍ ഛപാകിന്റെ പിന്നണിയിലുള്ള ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, മ്രിഗ ഫിലിംസ് എന്നിവര്‍ക്ക് സ്ക്രിപ്റ്റിന്റെ പകര്‍പ്പ് താന്‍ നല്‍കിയിരുന്നുവെന്നും രാകേഷ് പരാതിയില്‍ പറയുന്നു.എന്നാല്‍ ഇതുപയോഗിച്ച് ഛപാക് എന്ന മറ്റൊരു ചിത്രം നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്തതെന്നും രാകേഷ് ആരോപിക്കുന്നു.
ജനുവരി പത്തിനാണ് സിനിമ റിലീസിനെത്തുന്നത്. മാല്‍തി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദീപികയുടെ മേക്കപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു, വിക്രം മാസിയാണ് നായകനായി എത്തുന്നത്.2005ലായിരുന്നു ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. പതിനഞ്ചുകാരിയായ ലക്ഷ്മിയെ നദീം ഖാന് എന്ന 32കാരനാണ് ആക്രമിച്ചത്. ആദ്യം തകര്‍ന്നുപോയെങ്കിലും പിന്നീട് അതിനെയെല്ലാം അതിജീവിച്ച ലക്ഷ്മി ഇന്ന് ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്.പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്.
Post Your Comments