മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കറുത്തമുത്തിലൂടെ എത്തിയ ദര്‍ശന ദാസ്.കുറഞ്ഞ സമയം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു നടി കറുത്ത മുത്ത് എന്ന ഹിറ്റ് പരമ്പരയിലെ വില്ലത്തിയായിട്ടാണ് ദര്‍ശന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ നായികയായി അഭിനയിച്ച ദര്‍ശനയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. അതീവ രഹസ്യമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.
സുമംഗലി ഭവ എന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്‍ശനയെ വിവാഹം കഴിച്ചിരിക്കുന്നത്. ജനുവരി നാലിന് താരത്തിന്റെ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ വിവാഹ സത്കാരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. മെറൂണ്‍ ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് നടി ചടങ്ങിനെത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു അനൂപിന്റെ വേഷം. താരദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാലോകത്തെ നിരവധി പേരാണ് എത്തിയത്.
സീരിയലില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയായിരുന്നു ദര്‍ശന വിവാഹിതയായത്. പെട്ടന്ന് സീരിയലില്‍ നിന്നും നായിക അപ്രത്യക്ഷമായതോടെയാണ് ദര്‍ശന എവിടെ എന്ന് ചോദിച്ച് ആരാധകര്‍ രംഗത്തിയിരുന്നു ഇതോടെ താന്‍ വിവാഹിതയായെന്ന് വ്യക്തമാക്കി നടി തന്നെ പറഞ്ഞു.കൂടാതെ കുറേ കാലമായി സീരിയലില്‍ നിന്നും പിന്മാറണമെന്ന് തോന്നിയിരുന്നുവെന്നും താരം പറഞ്ഞു. അത് മാനസികമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്നങ്ങള്‍ മുഖാന്തിരം ആയിരുന്നില്ലെന്നും താരം പ്രതികരിച്ചു. കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നു പിന്നീട് അത് പ്രണയമാവുകയുമായിരുന്നു എന്നും നടി വ്യക്തമാക്കിയിരുന്നു.താരത്തിന്റെ വിവാഹവും ആഘോഷങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments