BollywoodCinemaGeneralLatest NewsNEWS

’65 വയസ്സ് പ്രായമുള്ള അയാള്‍ ഒരിക്കല്‍ എന്നോട് ടോപ്പ് ഉയര്‍ത്തിക്കാണിക്കാന്‍ ആവശ്യപ്പെട്ടു’ ; കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് നടി മല്‍ഹാര്‍ രാത്തോഡ്

ടെലിവിഷനില്‍ കരിയര്‍ തുടങ്ങിയ കൗമാരകാലത്ത് 65 വയസ്സ് പ്രായമുള്ള സിനിമാ നിര്‍മ്മാതാവില്‍ നിന്നുമായിരുന്നു ഈ ആവശ്യം വന്നത്.

ഹോളിവുഡിലെ മീ ടൂ പ്രചരണം ശക്തി പ്രാപിച്ചതോടെ ബോളിവുഡിലെ ‘കാസ്റ്റിംഗ് കൗച്ചിംഗ്’ അനുഭവത്തെക്കുറിച്ച് ഇതിനകം ഒട്ടേറെ നടിമാരുടെ വെളിപ്പെടുത്തലുകള്‍ വന്നുകഴിഞ്ഞു. താന്‍ നേരിട്ട അത്തരം ഒരു അനുഭവത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുക്കുകയാണ് ബോളിവുഡ് താരം മല്‍ഹാര്‍ രാത്തോഡ്.

ടെലിവിഷനില്‍ കരിയര്‍ തുടങ്ങിയ കൗമാരകാലത്ത് 65 വയസ്സ് പ്രായമുള്ള സിനിമാ നിര്‍മ്മാതാവില്‍ നിന്നുമായിരുന്നു ഈ ആവശ്യം വന്നത്. ഒരു നിമിഷത്തേക്ക് എന്തു ചെയ്യണമെന്ന് അറിയാതെ അന്തിച്ചു നിന്നു. അതിന് ശേഷം അവിടെ നിന്നും പോകാന്‍ തീരുമാനവുമെടുത്തു. ” അയാളില്‍ തനിക്ക് ഒരു ഇടമുണ്ടെന്ന് പറഞ്ഞിരുന്ന അദ്ദേഹം മുകള്‍ ഭാഗത്തെ വസ്ത്രം ഉയര്‍ത്തികാട്ടാന്‍ പെട്ടെന്ന് ആവശ്യപ്പെട്ടു. ആദ്യം പേടിച്ചു പോയി. എന്തു ചെയ്യണമെന്ന് പോലും ആദ്യം മനസ്സിലായില്ല.” മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്‍ഹോത്ര ഇക്കാര്യം പറഞ്ഞത്.

വന്‍കിട സിനിമാ നിര്‍മ്മാണ മേഖലയായ ഇന്ത്യ വലിയ സിനിമാ വിപണിയാണ്. വര്‍ഷം ഇന്ത്യയിലെ വിവിധ ഭാഷകളിലായി 1800 ലധികം സിനിമകളാണ് ഇറങ്ങുന്നത്. എന്നിരുന്നാലും സിനിമാ ജീവിതത്തിലെ തുടക്കത്തില്‍ പല താരങ്ങള്‍ക്കും മോശം അനുഭവം നേരിടേണ്ടി വരാറുണ്ട്. ബോളിവുഡിന് സമാന്തരമായ കരിയര്‍ കണ്ടെത്തുക ഒരു പക്ഷേ എളുപ്പമായിരിക്കും. എന്നാല്‍ നടീനടന്മാരാകുമ്പോഴാണ് സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. കാസ്റ്റിംഗ് കൗച്ചിംഗ് പോലെയുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നെങ്കിലൂം മല്‍ഹോത്ര ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിത മുഖമാണ്.

ഡവും ഗാര്‍ണിയറും ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ് ഇവരെ മോഡലാക്കിയിരിക്കുന്നത്. പ്രീതി സിന്റയേയും ദീപികാ പദുക്കോണിനെയും പോലെയുള്ളവരുടെ വഴിയേയാണ് മല്‍ഹാറും.

shortlink

Post Your Comments


Back to top button