
കൊടൈക്കനാലിന് സമീപം കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ചലച്ചിത്രനടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശിയും നടനും നര്‍ത്തകനുമായ നകുല്‍ തമ്പി, ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ(24) എന്നിവര്‍ക്കാണ് തലയില്‍ പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ നകുല്‍ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഇപ്പോള്‍ ഐ.സി.യു.വിലാണ്.
Post Your Comments