അറുപത്തിയൊന്‍പത്താമത് പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍. ഇന്‍സ്റ്റഗ്രാമിലൂടെ അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മകള്‍ ശ്രീലക്ഷ്മി. ‘പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
2012ല്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകും വഴി മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ ഒരു വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് സാരമായി പരിക്കേറ്റു. അതിനെ തുടര്‍ന്ന് വിശ്രമജീവിതത്തിലാണ് അദ്ദേഹം. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകനും
Post Your Comments