CinemaGeneralLatest NewsMollywoodNEWS

ഏത് സിനിമ ചെയ്യണം വേണ്ട എന്നു തീരുമാനിക്കുന്നതൊക്കെ തന്റെ ശരികളാണ് ; ഗ്ലാമർ വേഷങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി തൻവി റാം

തമിഴില്‍ നിന്ന് അടക്കം അന്യഭാഷാ സിനിമയിലെ ഗ്ലാമറസ് റോളുകളിലേക്ക് കോളുകൾ വരുന്നുണ്ട്

സൗബിൻ ഷാഹിര്‍ നായകനായ അമ്പിളിയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് തൻവി റാം. ആദ്യ ചിത്രത്തിലൂടെ തന്നെ തൻവി ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിരുന്നു. തുടര്‍ന്ന് തൻവിയെ തേടി  അന്യഭാഷയില്‍ നിന്നടക്കം നിരവധി ചിത്രങ്ങളാണ് എത്തുന്നത്. എന്നാല്‍ അന്യഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തന്‍വി ഇപ്പോൾ.

തമിഴില്‍ നിന്ന് അടക്കം അന്യഭാഷാ സിനിമയിലെ ഗ്ലാമറസ് റോളുകളിലേക്ക് കോളുകൾ വരുന്നുണ്ടെന്നും പലതും സെന്‍സിറ്റീവ് വിഷയങ്ങളാണെന്നും തൻവി പറയുന്നു. തല്‍ക്കാലും അത്തരം സെന്‍സിറ്റീവ് സിനിമകള്‍ ചെയ്യേണ്ട എന്നാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും കുറച്ച് നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്ത ശേഷം അത്തരം റോളുകളെ കുറിച്ച് ആലോചിക്കാം എന്നു തോന്നുന്നുവെന്നും തൻവി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാനായി താൻ കോംപ്രമൈസുകള്‍ക്ക് തയ്യാറല്ലെന്നും ഏത് സിനിമ ചെയ്യണം വേണ്ട എന്നു തീരുമാനിക്കുന്നതൊക്കെ തന്റെ ശരികളാണെന്നും തന്‍വി പറഞ്ഞു.

ജൂഡ് ആന്റണി ജോസഫ് പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘2403 ഫീറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തന്‍വി നായികയായി എത്തുകയാണ്. ടൊവീനോയാണ് ചിത്രത്തിലെ നായകനാകുന്നത്. 2018 ൽ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

shortlink

Post Your Comments


Back to top button