തെന്നിന്ത്യൻ താരറാണി നയൻതാരയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സീ അവാര്‍ഡ് നിശയിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത്. തവിട്ടു നിറത്തിലുള്ള കോട്ടൺ സിൽക്ക് പോലെ തോന്നിക്കുന്ന സാരിയണിഞ്ഞാണ് നടിയുടെ പുത്തൻ ചിത്രങ്ങൾ. രണ്ടു പുരസ്കാരങ്ങളും കൈയ്യിലേന്തിയിട്ടുണ്ട് താരം. കഴുത്തിൽ അണിഞ്ഞിട്ടുള്ളത് ഒരു ഹെവി നെക്ലേസും മാത്രം. അതി സുന്ദരിയായിരിക്കുന്നു തങ്ങളുടെ പ്രിയതാരം എന്നാണ് ആരാധകര്‍ പറയുന്നത്.
താൻ അതീവസന്തോഷത്തിലാണെന്നും 2020ൻ്റെ തുടക്കത്തിൽ തന്നെ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കാനായെന്നും നടി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. വിശ്വാസത്തിലെയും ബിഗിലിലെയും പ്രകടനത്തിന് ഫേവറേറ്റ് ഹീറോയിൻ പുരസ്കാരവും ഏറ്റവും വലിയ പുരസ്കാരമായ ശ്രീദേവി പുരസ്കാരവും തനിക്ക് കരസ്ഥമാക്കാനായെന്ന് നടി കുറിച്ചിരിക്കുന്നു. ചലച്ചിത്ര മേഖലയിലെ പ്രചോദനമേകുന്ന സ്ത്രീയ്ക്ക് നൽകുന്ന പുരസ്കാരമാണ് ശ്രീദേവി പുരസ്കാരം. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാനും നടി മറന്നില്ല.
സീ തമിഴ് ചാനൽ ഏര്‍പ്പെടുത്തിയ പുരസ്കാര രാവ് കഴിഞ്ഞ ദിവസമാണ് അരങ്ങേറിയത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് പുരസ്കാര വിതരണ രാവിൽ സംബന്ധിച്ചത്.
Post Your Comments