മലയാളത്തിന് പുറമെ ഇന്ത്യന്‍ സിനിമലോകത്ത് തന്നെ ആരാധകരുടെ പ്രിയതാരമാണ് മോഹന്‍ ലാല്‍ സിനിമാലോകത്തെ തിരക്കിനൊപ്പം തന്നെ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ലാലേട്ടന്‍. താരത്തിന്റെ ഒരു യാത്രയെക്കുറിച്ചാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരിക്കല്‍ കാസര്‍കോട്ടുള്ള ഷൂട്ടിങ് സ്ഥലത്തുനിന്ന് തിരുവനന്തപുരത്ത് നടക്കുന്ന മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിലേക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് യാത്രയെ കുറിച്ചും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്. ‘ബസില്‍ അന്ന് നടത്തിയ ദീര്‍ഘമായ പകല്‍യാത്രയില്‍ ഞാന്‍ ഈ കേരളത്തെ നെടുനീളെ കണ്ടുവെന്നും ഒരു ചെറിയ ദേശത്ത് എന്തുമാത്രം വ്യത്യസ്തതകള്‍! എത്രമാത്രം ഇഴയടുപ്പത്തോടെയാണ് ഇവിടെ ജനങ്ങള്‍ ജീവിക്കുന്നത് അദ്ദേഹം കുറിക്കുന്നു.
സിനമയ്ക്കായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം താമസിച്ചിട്ടുണ്ട്. പ്രാദേശികഭാഷയും ആളുകളുടെ പ്രകൃതവും ആ ദിവസങ്ങളില്‍ അടുത്തറിയാന്‍ സാധിച്ചത് ഇത്തരത്തിലാണ്. പലപ്പോഴും ഇഷ്ടം കൂടുമ്പോള്‍ തനതുരുചിയിലുള്ള ഭക്ഷണങ്ങള്‍ പലരും കൊണ്ടുവന്നുതരും. കേരളത്തിന്റെ സൂക്ഷ്മമായ രുചിഭേദം അങ്ങനെയാണ് ഞാന്‍ വിസ്മയത്തോടെ തിരിച്ചറിഞ്ഞത്.
പുലിമുരുകന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ പരിചയപ്പെട്ട ഒരു അമ്മൂമയെ കുറിച്ചുള്ള ഒര്‍മ്മകള്‍ മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നുണ്ട്. പൂയംകുട്ടിയിലെ ഉള്‍വനത്തിലായിരുന്നു ഷൂട്ടിങ്ങ്. താമസിക്കുന്ന സ്ഥലത്തുനിന്ന് ലൊക്കേഷനിലേക്കെത്താന്‍ ഒരു മണിക്കൂറിലധികമെടുക്കും. വേലികെട്ടിത്തിരിച്ച ചെറിയ ചെറിയ വീടുകള്‍ ഒരു വശത്തുള്ള, കുണ്ടും കുഴിയുമുള്ള കാട്ടുവഴിയിലൂടെ ദീര്‍ഘദൂരയാത്ര. ഒരു മാസത്തിലധികം ആ വഴി യാത്രചെയ്തു. ഇപ്പോഴും എനിക്കോര്‍മയുണ്ട് ഒരു വീട്ടിലെ അമ്മൂമ്മ എന്നും എന്റെ വണ്ടി കടന്നുപോകുമ്പോള്‍ വേലിക്കരികില്‍ ചിരിച്ചുകൊണ്ട് വന്നുനില്‍ക്കും. ഒറ്റപ്പല്ലുമില്ലായിരുന്നു ആ വായില്‍. എന്നും വണ്ടിനിര്‍ത്തി അല്‍പ്പസമയം ഞാന്‍ അവരോട് കുശലംപറയും. വൈകീട്ട് ഞാന്‍ തിരിച്ചുവരുമ്പോഴും അമ്മൂമ്മ വേലിക്കരികില്‍ വന്നുനില്‍പ്പുണ്ടാവും. ആ അമ്മൂമ്മ ഇപ്പോഴും ആ വേലിക്കരികില്‍ വന്നുനില്‍ക്കാറുണ്ടോ ആവോ!.ആ ഒര്‍മ്മകളില്‍ താരം പറഞ്ഞു.
കേരളം ഇപ്പോള്‍ ദീര്‍ഘമായ, തിരക്കേറിയ ഒരു തെരുവായിരിക്കുന്നെന്നും കുറിപ്പിന് അവസാനം മോഹന്‍ലാല്‍ പറഞ്ഞുവയ്ക്കുന്നുണ്ട് എന്തായാലും സൂപ്പര്‍ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments