തെന്നിന്ത്യന്‍ സിനിമയില്‍ ഒരു സമയത്ത് തിളങ്ങിനിന്ന താരമാണ് കിരണ്‍ റാത്തോഡ്. കമല്ഹാസന്, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി വേഷമിട്ട കിരണ്‍ മലയാളികള്‍ക്കും പരിചിതയാണ്.
മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തിലും പൃഥ്വിരാജ് ചിത്രം മനുഷ്യമൃഗത്തിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത കിരണ്‍ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. എന്നാല്‍ 2016 ന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിര്ക്കുന്ന താരം തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്.
പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. ചുവപ്പ് നിറത്തിലുള്ള മിനി ഫ്രോക്കില്‍ ഗ്ലാമറസ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments