ടെലിവിഷന്‍ രംഗത്ത് ചരിത്രമായ ബിഗ് ബോസ്സ് ഷോയുടെ മലയാളം പതിപ്പ് രണ്ടാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്. ടെലിവിഷന്‍ രംഗത്തെ മിന്നും താരങ്ങളാണ് ഷോയില്‍ ഇത്തവണ മാറ്റുരയ്ക്കാന്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോയില്‍ മത്സരാര്‍ഥികളായി എത്തുന്ന താര സുന്ദരിമാരെ പരിചയപ്പെടാം.
ആദ്യ മത്സരാര്‍ഥിയായി ഷോയിലെയ്ക്ക് എത്തിയത് രജനി ചാണ്ടിയാണ്. ഒരു മുത്തശിഗദ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് രജനി. ഡ്രംസ് വായിച്ച് കൊണ്ടാണ് നടി ബിഗ് ബോസ് വേദിയിലേക്ക് ആദ്യമെത്തിയത്. ബിഗ് ബോസിൽ നൂറ് ദിവസം നിന്നില്ലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ നിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും നടി പറയുന്നു. നടിയും അവതാരകയുമായ എലീന പടിക്കലാണ് രണ്ടാമത് മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് കടന്നു വന്നത്. ഒരുപാട് കാര്യങ്ങളൊന്നും പ്രതീക്ഷിച്ച് കൊണ്ടല്ല താന്‍ ബിഗ് ബോസിലേക്ക് വരുന്നതെന്ന് എലീന പറയുന്നു.
നാലാമതായാണ് നടിയും അവതാരകയുമായ ആര്യ ബിഗ് ബോസിലെയ്ക്ക് എത്തിയത്. 2020 ലെ ഏറ്റവും വലിയ ഭാഗ്യം ബിഗ് ബോസ് ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്. ബഡായ് ബംഗ്ലാവ് പോലെ ബഡായി പരിപാടികളൊന്നും ഇവിടെ നടക്കില്ലെന്നാണ് ആര്യ പറയുന്നു. നൂറ് ദിവസം ഏറ്റവും മിസ് ചെയ്യുന്നത് മകള്‍ റോയയെയാണ്. മകള്‍ സമ്മതിച്ച് കൊണ്ടാണ് താന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ആര്യ പറയുന്നത്.
ആറാമതായി ഷോയിലെയ്ക്ക് എത്തിയ വീണ നായര്‍ മൂന്ന് വയസുകാരനായ മകനെ ഞാന്‍ അത്രയധികം മിസ് ചെയ്യുന്നതെന്നും ലാലേട്ടനെ കാണാനാണ് താൻ മെയിൻ ആയി ബിഗ് ബോസിലേക്ക് വന്നതെന്നും പറഞ്ഞു. നടി മഞ്ജു പത്രോസാണ് ഏഴാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായ മഞ്ജു മറിമായത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യ നടിയായ തെസ്നി ഖാനും ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്ഥികളില് ഒരാളായി എത്തിയിരിക്കുകയാണ്. എന്നോട് ആരെങ്കിലും കൂടുതലായി ദേഷ്യപ്പെടാന്‍ വന്നാല്‍ ഞാന്‍ ലാലേട്ടനെ പോലെ ആവുമെന്നാണ് തെസ്നി ഖാന് പറയുന്നത്.
Post Your Comments