സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് കെട്ടിടങ്ങളുടെ ഉയരപരിധിയില്‍ ഇളവ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ നീക്കം. മള്‍ട്ടിപ്ലക്‌സുകളുള്ള കെട്ടിടങ്ങളുടെ ഉയരപരിധി 30 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി ഉയര്‍ത്തിക്കൊണ്ടാണ് നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്. ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന കൊച്ചിയിലെ സിനിപോളിസ് ഉള്‍പ്പെടെയുള്ള മള്‍ട്ടിപ്ലക്‌സുകൾ തുറക്കുന്നതിനുള്ള സാഹചര്യമാണ് ഇതോടെ കൈവന്നിരിക്കുന്നത്. രണ്ട് വർഷത്തിലേറെയായി അടഞ്ഞുകിടയ്ക്കുകയാണ് സിനിപോളിസ്.
മൾട്ടിപ്ലക്സുകളുടെ ഉയരത്തില്‍ വ്യക്തത വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സുകളും കണ്‍വെന്‍ഷന്‍ സെന്‍ററുകളും ഉള്‍പ്പെടെയുള്ള ബഹുനില മന്ദിരങ്ങള്‍ മുന്‍സിപ്പാലിറ്റി ചട്ട പ്രകാരം അസംബ്ലി വിഭാഗത്തിൽ പെടുന്നവയാണ്. ദേശീയ ബില്‍ഡിംഗ് കോഡ് പ്രകാരം 30 മീറ്ററാണ് ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ ഉയരപരിധി. എന്നാൽ അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു.
അസംബ്ലി വിഭാഗത്തില്‍ നിന്നും മള്‍ട്ടിപ്ലക്‌സുകളെ മാത്രം മാറ്റി പ്രത്യേക വിഭാഗമാക്കിക്കൊണ്ട് ഇവയുടെ ഉയരം 50 മീറ്ററാക്കി ഭേദഗതി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി പൂട്ടികിടക്കുന്ന സിനിപോളിസിന്ർറെ ഉടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനിടെയാണ് ഇപ്പോൾ സർക്കാർ കെട്ടിട ഉയരപരിധി ഉയർത്തുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നത്.
Post Your Comments