കറുത്തമുത്തിലെ ഗായത്രിയായെത്തി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ദർശന ദാസ്. പിന്നീട് ഒട്ടനവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയ താരം ഇപ്പോൾ മൗനരാഗം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സുമംഗലീഭവയിൽ സൂര്യന്റെ ദേവിയായെത്തി തിളങ്ങി നിൽക്കുന്ന സമയത്താണ്, അതെ സീരിയലിന്റെ സഹ സംവിധായകൻ അനൂപ് കൃഷ്ണനുമായി ദർശന വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ദർശനയും ഭർത്താവും വിവാഹ സൽക്കാരം ഒരുക്കിയത്.
വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. എന്നാൽ സത്കാര വേദിയിൽ ദര്‍ശനയുടെ കുടുംബാംഗങ്ങളെയാണ് ആരാധകർ കൂടുതലും തിരയുന്നത്. നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്. അനൂപും തമ്മിലുള്ള വിവാഹത്തിന് ദർശനയുടെ കുടുംബത്തിന് വിയോജിപ്പ് ആയിരുന്നതായും, അത് കൊണ്ടാണ് അവർ വിവാഹത്തിന് എത്താതിരുന്നതെന്നും ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നുണ്ട്. മാത്രമല്ല ഇരുവരുടെയും വിവാഹത്തിന് ചുക്കാൻ പിടിച്ചത് കറുത്തമുത്തിൽ അരുന്ധതി ആയെത്തിയ മഞ്ജുവാണെന്നും ചില ആരാധകർ സംശയം പങ്ക് വച്ചു.
വീഡിയോയിൽ ഉടനീളം നീല സൽവാർ അണിഞ്ഞെത്തിയ മഞ്ജു വിരുന്നുകാരോട് കുശലം പറയുന്ന രംഗങ്ങൾ നിറയുന്നുണ്ട്. ഇതിന് ചിലർ അരുന്ധതിയും ദര്‍ശനവും തമ്മിലുള്ള ബന്ധത്തെ പറ്റി ചോദിക്കുന്നുണ്ട് അപ്പോഴാണ് ആരാധകരിൽ ചിലർ ദർശനയുടെ വിവാഹം മഞ്ജുന്റെ വീട്ടിൽ വെച്ചായിരുന്നു നടന്നതെന്നും ദർശനയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നുവെന്നും പറയുന്നത്.മാത്രമല്ല ഇരുവരും തമ്മിലുള്ള വിവാഹത്തിന് മുൻകൈ എടുത്തത് മഞ്ജുവും ഭർത്താവും ആണെന്നും ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.
Post Your Comments