CinemaGeneralLatest NewsMollywoodNEWS

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന് ഇന്ന് 69 -ാം പിറന്നാള്‍

മലയാള സിനിമയില്‍ അടൂര്‍ ഭാസിയും, ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി ശ്രീകുമാര്‍ എന്ന യുവാവ് സിനിമയില്‍ എത്തുന്നത്.

വേഷപകര്‍ച്ചകളുടെ തമ്പുരാന്‍, മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍.പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാര്‍ ജനിക്കുന്നത്. സിനിമയില്‍ അദ്ദേഹം ഇപ്പോൾ സജീവമല്ലെങ്കിലും താരത്തിന്റെ 69 -ാം പിറന്നാള്‍ ആരാധകരൊന്നും മറന്നിരുന്നില്ല.

2012 മാര്‍ച്ച് മാസത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തം താരത്തെ സിനിമയിൽ നിന്നും അകറ്റി നിർത്തിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.

മലയാള സിനിമയില്‍ അടൂര്‍ ഭാസിയും, ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി ശ്രീകുമാര്‍ എന്ന യുവാവ് സിനിമയില്‍ എത്തുന്നത്. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സ്വാഭാവിക അഭിനയ ശൈലികൊണ്ട് ജഗതി വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടി. ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. കിലുക്കം, മിന്നാരം, മൂക്കില്ലാ രാജ്യത്ത്, പ്രാദേശിക വാര്‍ത്തകള്‍, മേലേപ്പറമ്പിലെ ആണ്‍വീട്, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ, അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. ട്രോളുകള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് ജഗതിയുടെ കഥാപാത്രങ്ങള്‍ ഇല്ലാതെ എന്ത് ആഘോഷം…

ഇന്നും പ്രേക്ഷകര്‍ ഒറ്റ സ്വരത്തില്‍ പറയുന്നു, ജഗതിയ്ക്ക് തുല്യം ജഗതി മാത്രം….

shortlink

Related Articles

Post Your Comments


Back to top button