ഗാനഗന്ധർവ്വൻ യേശുദാസിന് ജനുവരി 10ന് എൺപത് വയസ്സ് തികയുന്ന വേളയിൽ അദ്ദേഹം തനിക്ക് നൽകിയ വലിയ ഒരു സുരക്ഷിതത്വത്തിന്റെ കഥ വിവരിക്കുകയാണ് സുജാത.
മനോരമയിലെ ഞായാറാഴ്ച സംപ്ലിമെന്റിന് നല്കിയ അഭിമുഖത്തില് സുജാത പറയുന്നു
‘മനസ്സ് നിറഞ്ഞു ആരാധിക്കുന്ന ഗായകനൊപ്പം പിതൃതുല്യനായ സ്നേഹനിധി കൂടിയാണ് എനിക്കു ദാസേട്ടൻ. അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ചേച്ചി അളവില്ലാത്ത സ്നേഹം തന്ന മുത്ത സഹോദരിയും അമ്മയുമൊക്കെയാണ്. എത്ര ഗാനമേള വേദികളിലേക്ക് കാറിനു പിന്നിൽ അവരുടെ മടിയിൽ തലവെച്ചുറങ്ങി യാത്ര ചെയ്തിരിക്കുന്നു. ഞങ്ങളുടെ മകളാണെന്ന് ചേർത്ത് നിർത്തി പറയുമ്പോൾ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകളില്ല. ദാസേട്ടന്റെ കരുതലും സ്നേഹവും വാൽസല്യത്തോടെ എന്നെ പൊതിഞ്ഞ എത്രയെത്ര അവസരങ്ങൾ. മകൾ ശ്വേതയെ ഗർഭം ധരിക്കും മുൻപ് എനിക്ക് ഒരു തവണ ഗർഭം അലസിയതാണ്. ബീഹാറിൽ ഒരു ഗാനമേളയ്ക്കായി പോയ സമയത്താണ് ഛർദ്ദിയും ക്ഷീണവും തുടങ്ങിയത് . പരിശോധിച്ചപ്പോൾ ഗർഭം സ്ഥിരീകരിച്ചു. പിറ്റേ ദിവസം ബംഗാളിലെ സിലി ഗുഡിയിലാണ് ഗാനമേള . സമയം വൈകിയതിനാൽ വിമാനം നഷ്ടപ്പെട്ടു. എല്ലാവരും ചേർന്ന് ഒരു ബസെടുത്താണ് സിലിഗുഡിയിലേക്ക് പുറപ്പെട്ടത്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് താണ്ടി മണിക്കൂറുകൾ യാത്ര ചെയ്യണം. അക്കാലത്ത് സംഗീത ഉപകരണങ്ങൾ ചെറിയ തലയണ പോലുള്ള കവർ ഉപയോഗിച്ചാണ് മൂടുന്നത് . അതെല്ലാം ചേർത്ത് കിടക്കാനായി ബസിൽ ചെറിയൊരു മെത്ത തന്നെ ഒരുക്കിയാണ് ദാസേട്ടൻ സിലിഗുഡിയിലെത്തിച്ചത്. തിരിച്ചു നാട്ടിലെത്തിയപ്പോൾ മാസങ്ങളോളം ചെന്നൈയിൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചു . ദാസേട്ടന്റെയും പ്രഭ ചേച്ചിയുടെയും പൂർണ്ണ പരിചരണം എനിക്ക് ലഭിച്ചു’
Post Your Comments