ഉപ്പും മുളകും കുടുംബത്തിലെ ഓരോ ആഘോഷവും പ്രേക്ഷകർക്ക് വളരെയധികം സന്തോഷം തന്നെയാണ് സമ്മാനിക്കുന്നത്. ആയിരം എപ്പിസോഡുകൾ പൂർത്തീകരിച്ചതും ലച്ചുവിന്റെ വിവാഹവും എല്ലാം പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇതിനിടയിൽ മരുമകന്റെ പാറമട വീട്ടിലേക്കുള്ള എൻട്രിയും ഒന്നിന് പിറകെ ഒന്നായി വന്ന ആഘോഷമെല്ലാം ഉപ്പും മുളകും പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
പാറമട വീടിന്റെ നാഥനും, ഉപ്പുമുളകും പ്രേക്ഷകരുടെ സ്വന്തം ബാലുവുമായ ബിജു സോപാനത്തിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. താരത്തിന്റെ മാത്രമല്ല, പ്രേക്ഷകരുടെ സ്വന്തം മുത്തുമണി പാറുകുട്ടിയുടെ രണ്ടാമത്തെ ജന്മദിനം കൂടിയാണിന്ന്. ജനിച്ച് നാല് മാസം പ്രായമുള്ളപ്പോൾ മുതൽ പാറുക്കുട്ടി ഉപ്പും മുളകിലും എത്തിയതാണ്. ഇപ്പോൾ രണ്ടാം വയസ്സിലേക്ക് കടക്കുമ്പോൾ താരം കുഞ്ഞി കുഞ്ഞി വാക്കുകൾ പറഞ്ഞു തുടങ്ങി. അക്ഷരാർത്ഥത്തിൽ പാറുകുട്ടി വളർന്നത് ഉപ്പും മുളകും പ്രേക്ഷകരുടെ മുൻപിലായിരുന്നു.
ബാലുവിന്റെ പിറന്നാളിനൊപ്പമാണ് പാറുകുട്ടിയുടെയും പിറന്നാൾ ടീം അംഗങ്ങൾ അടിച്ചു പൊളിച്ചത്. യഥാർത്ഥത്തിൽ നാളെയാണ് പാറുകുട്ടിയുടെ പിറന്നാൾ. പിന്നെ ഉപ്പും മുളകിലെയും അച്ഛന്റെ ഒപ്പം ആഘോഷിച്ചത്തിന്റെ സന്തോഷത്തിലാണ് പാറുകുട്ടിയുടെ കുടുംബം. പാറുവും, അവളുടെ ശരിക്കുള്ള ചേച്ചിയും ചേർന്നാണ് പിറന്നാൾ കേക്ക് മുറിച്ചത്. അച്ഛന്റെയും മകളുടെ പിറന്നാൾ ആഘോഷമാക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നാണ് നീലു പ്രതികരിച്ചത്. ഉപ്പും മുളകിന്റെയും സെറ്റിൽ വച്ച് മുഴുവൻ ക്രൂവിന്റേയും സാന്നിധ്യത്തിൽ ആയിരുന്നു ഇരുവരുടെയും പിറന്നാൾ ആഘോഷം. അതേസമയം പിറന്നാൾ ആഘോഷത്തിൽ എവിടെയും ലച്ചുവിനെ കാണാഞ്ഞതും പ്രേക്ഷകരിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.
Post Your Comments