
കാഞ്ചനമാലയുടേയും മൊയ്ദീന്റെയും അനശ്വര പ്രണയകഥ പറഞ്ഞ ചിത്രമാണ് ആര്.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്ദീന്. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് നടന് ടൊവിനോ തോമസ് ചെയ്തത്. തുടര്‍ന്ന് ടൊവിനോയ്ക്ക് നിരവധി ചിത്രങ്ങളാണ് മലയാള സിനിമയില്‍ ലഭിച്ചത്. എന്നാല്‍ ടൊവിനോയ്ക്ക് പകരം താന്‍ ആയിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നതെന്ന് പറയുകയാണ് നടന് സണ്ണി വെയ്ന്‍.
ആര്.എസ് വിമല്‍ തന്നെ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ചെത്തി മന്ദാരം തുളസിയുടെ പ്രഖ്യാനവേളയിലാണ് സണ്ണി വെയ്ന്‍ ഇക്കാര്യം പറഞ്ഞത്. ചെത്തി മന്ദാരം തുളസിയില്‍ സണ്ണി വെയ്ന്‍ ആണ് നായകനായി എത്തുന്നത്. എന്ന് നിന്റെ മൊയ്ദീനില് ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ പല കാരണങ്ങളാല്‍ തനിക്കത് ചെയ്യാന്‍ പറ്റിയില്ലെന്നും സണ്ണി പറഞ്ഞു.
ആര്.എസ് വിമല്‍ ഫിലിംസ് എന്ന പുതിയ സംരംഭവുമായാണ് വിമല്‍ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നത്. വിക്രം നായകനായ ബഹുഭാഷ ചലച്ചിത്രമായ മഹാവീര്‍ കര്‍ണ്ണന്റെ ചിത്രീകരണത്തിനിടയിലാണ് വിമല്‍ മലയാളത്തിലേക്ക് വീണ്ടും മറ്റൊരു ചുവടുവെയ്പുമായി എത്തുന്നത്.
Post Your Comments