BollywoodCinemaGeneralLatest NewsNEWS

മുഖം മറച്ച വിവാഹ ഫോട്ടോയുമായി നടി; വിദ്യാഭ്യാസം ലഭിച്ചാലും ഇവർക്ക് തലച്ചോറുണ്ടാക്കില്ലെന്ന വിമർശനവുമായി ഒരുകൂട്ടർ

വിവാഹവേഷത്തില്‍ മുഖം മറച്ചു നില്‍ക്കുന്ന മൊഹേന കുമാരിയെയാണ് ചിത്രത്തില്‍ കാണുന്നത്.

പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് നടി മൊഹേന കുമാരി സിങ് പോസ്റ്റ് ചെയ്ത കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിവാഹവേഷത്തില്‍ മുഖം മറച്ചു നില്‍ക്കുന്ന മൊഹേന കുമാരിയെയാണ് ചിത്രത്തില്‍ കാണുന്നത്. മുഖം മറച്ചു നില്‍ക്കുന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇതിനെ വിമര്‍ശിച്ചാണ് ചിലർ എത്തിയത്.

എന്തിനാണ് നിങ്ങളുടെ മുഖം മറച്ചിരിക്കുന്നത് എന്നാണ് ഒരാളുടെ കമന്റ് . അതിന് താഴെയാണ് നടിയോ പരിഹസിച്ചുകൊണ്ടുള്ള ഒരു കമന്റ് വന്നത്. പുരുഷാധിപത്യ ആചാരങ്ങള്‍ പിന്തുടരുന്ന ആളുകളാണ് ഇവര്‍. വിദ്യാഭ്യാസത്തിനുപോലും ഇവര്‍ക്ക് തലച്ചോറുണ്ടാക്കാനായില്ല’. ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായതോടെ മറുപടിയുമായി നടി തന്നെ രംഗത്തെത്തി.

ക്രിസ്ത്യാനികള്‍ വിവാഹം കഴിക്കുമ്പോള്‍ മുഖപടം ധരിക്കാറുണ്ട്, മുസ്ലീങ്ങളും അങ്ങനെയാണ്. അവര്‍ക്കാര്‍ക്കും വിദ്യാഭ്യാസമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്പുത് ആചാരമാണ് ഇത്. വിവാഹിതയാവുമ്പോള്‍ എല്ലാ രജ്പുത് സ്ത്രീകളും ഇത് പിന്തുടരുന്നു.’ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും താന്‍ തെരഞ്ഞെടുത്തതാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. നിരവധി പേരാണ് നടിയുടെ മറുപടിയ്ക്ക് കയ്യടിയുമായി എത്തുന്നത്. എന്നാല്‍ ക്രിസ്ത്യനികളേയും മുസ്ലീങ്ങളേയും അധിക്ഷേപിച്ചുവെന്ന ആരോപണവും അതിനൊപ്പം ഉയര്‍ന്നു.

shortlink

Post Your Comments


Back to top button